web analytics

ഇളയ ദളപതിയെ വിവാദത്തിലാക്കിയ ആ കാർ വിൽപ്പനക്ക്; വൈറലായ കാറിൻ്റെ വില അറിയണ്ടേ

ചെന്നൈ: വിജയ് യുടെ റോൾസ് റോയ്‌സ് ഗോസ്റ്റ് കാർ  വിൽപ്പനക്ക്. ആഢംബര കാറുകളുടെ ഡീല്‍ നടത്തുന്ന സ്ഥാപനം എംപയര്‍ ഓട്ടോസിന്‍റെ കീഴിലാണ് വിജയിയുടെ കാര്‍ വില്‍പ്പനയ്ക്ക് വന്നത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. Vijay’s Rolls Royce Ghost car for sale

ഇതിന്‍റെ ചിത്രങ്ങള്‍ തമിഴ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിജയ്ക്ക് മിനി കൂപ്പർ, ഇന്നോവ, ബിഎംഡബ്ല്യു ഉൾപ്പെടെ നിരവധി ആഡംബര കാറുകൾ ഉണ്ടെങ്കിലും റോൾസ് റോയ്‌സ് ഗോസ്റ്റ് കാർ അദ്ദേഹം തന്നെ ഓടിക്കുന്നതാണ്.

വിജയിയുടെ കാര്‍ തേടി ആവശ്യക്കാര്‍ എത്തിയോ എന്ന് വ്യക്തമല്ല. ഇത് വില്‍പ്പനയ്ക്ക് വച്ച കമ്പനി പറഞ്ഞിരിക്കുന്ന വില 2.6 കോടിയാണ്. 

എന്നാല്‍ ഉപയോക്താവിന്‍റെ ആവശ്യം അനുസരിച്ച് നീക്കുപോക്കുകള്‍ ഉണ്ടാകും എന്നാണ് വില്‍പ്പന നടത്തുന്ന കാര്‍ ഏജന്‍സി പറയുന്നത്.

തമിഴ് സിനിമയില്‍ താരപദവിയുടെ കൊടുമുടിയിൽ നിൽക്കുന്ന നടൻ വിജയ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത് തന്‍റെ കാറിന്‍റെ ടാക്സിന്‍റെ പേരിലായിരുന്നു. 

2012-ൽ വിജയ് ഒരു പുതിയ റോൾസ് റോയ്‌സ് ഗോസ്റ്റ് കാർ വാങ്ങിയതും. അതിന്‍റെ നികുതിക്കേസ് കോടതിയില്‍ എത്തിയതും വലിയ വാര്‍ത്തയായിരുന്നു. ഒരു ഘട്ടത്തില്‍ റീലില്‍ മാത്രമേ സ്റ്റാറാകൂ, റിയലായി അല്ലെ എന്ന് പോലും ചോദിച്ചിരുന്നു.

അന്ന് ഈ കേസില്‍ കോടതി വിജയിക്ക് ഒരു ലക്ഷം പിഴയും ചുമത്തി. ടാക്സ് എന്നത് തീര്‍ച്ചയായും അടയ്ക്കേണ്ട കാര്യമാണെന്നും അത് സംഭവാനയായി നല്‍കേണ്ടതല്ലെന്നും കോടതി അന്ന് പറഞ്ഞിരുന്നു. ഈ കേസ് നടന്നെങ്കിലും പലപ്പോഴും ഈ കാര്‍ വിജയ് ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്.

ബീസ്റ്റ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സഹതാരങ്ങളെ ഈ കാറില്‍ വിജയ് റൈഡിന് കൊണ്ടുപോയ വീഡിയോ വളരെ വൈറലായിരുന്നു.

ബീസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം സംവിധായകൻ നെൽസൺ, ഡാൻസ് മാസ്റ്റർ സതീഷ്, നായിക പൂജ ഹെഗ്‌ഡെ, അപർണ ദാസ് എന്നിവരെ ഈ കാറില്‍ റൈ‍ഡ് കൊണ്ടുപോയ വീഡിയോ വൈറലായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

കേരളത്തിൽ ഹോട്ടലുകൾ അടച്ചുതുടങ്ങി; ‘ഒരുലക്ഷം ഹോട്ടലുകൾ പ്രതിസന്ധിയിൽ’

കേരളത്തിൽ ഹോട്ടലുകൾ അടച്ചുതുടങ്ങി; ‘ഒരുലക്ഷം ഹോട്ടലുകൾ പ്രതിസന്ധിയിൽ’ തിരുവനന്തപുരം: ഇറാനും ഇസ്രയേൽ–അമേരിക്ക സഖ്യവും...

ചോര കുടിക്കാൻ നോക്കേണ്ടെന്ന് മാധ്യമങ്ങളോട് ഗണേഷ് കുമാർ

ചോര കുടിക്കാൻ നോക്കേണ്ടെന്ന് മാധ്യമങ്ങളോട് ഗണേഷ് കുമാർ തിരുവനന്തപുരം: രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ മാധ്യമങ്ങൾക്കുള്ളതുമാത്രമാണെന്ന്...

ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച് യാത്രക്കാരെ ശല്യപ്പെടുത്തി; കൊച്ചിക്കാർക്കെതിരെ കേസ്

ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച് യാത്രക്കാരെ ശല്യപ്പെടുത്തി; കൊച്ചിക്കാർക്കെതിരെ കേസ് തൃശ്ശൂർ: ട്രെയിനിൽ...

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; പൂരാഘോഷത്തിൽ ആക്രമണം

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; പൂരാഘോഷത്തിൽ ആക്രമണം മലപ്പുറം: ആനമങ്ങാട് പൂരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷവുമായി...

തലസ്ഥാനത്ത് പുത്തൻ അതിഥികൾ! ലിയോയ്ക്കും നൈലയ്ക്കും ജനിച്ച കുട്ടിക്കുറുമ്പന്മാർക്ക് പേരിട്ടു; വൈറലായി ‘സിംബയും സൂരിയും’

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാന നഗരിയിലെ മൃഗശാലയിൽ ഇപ്പോൾ ഉത്സവലഹരിയാണ്. സന്ദർശകരുടെ കണ്മണികളായ...

Related Articles

Popular Categories

spot_imgspot_img