ഡോക്ടർമാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസിനെതിരെ സംസ്ഥാനത്ത് വിജിലൻസിന്റെ വ്യാപക റെയ്ഡ്. പരിശോധനക്കിടെ പത്തനംതിട്ടയിൽ രണ്ട് ഡോക്ടർമാർ ഇറങ്ങിയോടി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർ ഉൾപ്പെടെയാണ് ഇറങ്ങിയോടി. (Vigilance inspection at the houses of government doctors)
ആലപ്പുഴയിലും പത്തനംതിട്ടയിലുമാണ് പ്രധാനമായി പരിശോധന നടന്നത്. മാനദണ്ഡം ലംഘിച്ചാണ് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയതെന്ന് വിജിലന്‍സ് സംഘം കണ്ടെത്തി. കൊമേഴ്‌സ്യല്‍ കെട്ടിടത്തിലാണ് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നത്. സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍മാരെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വിജലന്‍സ് സര്‍ക്കാരിന് കൈമാറും.
വിജിലന്‍സ് ഡിവൈഎസ്പി ഹരി വിദ്യാധരന്റെ നേതൃത്വത്തിൽ ഓപ്പറേഷന്‍ പ്രൈവറ്റ് പ്രാക്ടീസ് എന്ന പേരിലായിരുന്നു പരിശോധന നടന്നത്. സ്വകാര്യ പ്രാക്ടീസിനായി ആരോഗ്യ വകുപ്പ് ചില ചട്ടങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അതിന് വിരുദ്ധമായി ആരെങ്കിലും പ്രാക്ടീസ് നടത്തുന്നുണ്ടോ എന്നറിയാനായിരുന്നു പരിശോധന.
Read More: ഇനി ‘ബിഗ് മാക്’ എന്ന പേര് ഉപയോഗിക്കാനാകില്ല; മക്ഡൊണാൾഡ്സിന് തിരിച്ചടി
Read More: വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം; ചെയ്യേണ്ടത് ഇങ്ങനെ; അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന്
Read More: ഇനി ചർച്ചയില്ല വിട്ടുവീഴ്ചയും; ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിൽ മന്ത്രി ഗണേഷ് കുമാർ