web analytics

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഡിജിപിയുടെ ശുപാര്‍ശയില്‍ ഇന്ന് തീരുമാന മുണ്ടായേക്കും

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം അടക്കം ഉയര്‍ന്ന ആരോപണത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ഡിജിപിയുടെ ശുപാര്‍ശയില്‍ ഇന്ന് തീരുമാന മുണ്ടായേക്കും.Vigilance inquiry against ADGP MR Ajith Kumar; A decision may be taken today on the DGP’s recommendation

മുതിര്‍ന്ന സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലേക്ക് പോയ മുഖ്യമന്ത്രി ഇന്ന് കേരളത്തില്‍ തിരിച്ചെത്തുന്നുണ്ട്.

ഡിജിപിയുടെ ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. എഡിജിപിയ്ക്ക് എരിരേയുള്ള കേസ് വിജിലന്‍സിന് കൈമാറണമെന്നാണ് ഡിജിപി ശുപാര്‍ശ ചെയ്തിരുന്നെങ്കിലും സര്‍ക്കാര്‍ ഇതുവരെ നടപടിയെടുത്തിരുന്നില്ല.

അതേസമയം അന്‍വറിന് പോലീസിലെ രഹസ്യവിവരങ്ങള്‍ കിട്ടുന്നത് സംബന്ധിച്ച കാര്യത്തില്‍ ഇന്റലിജന്‍സിനോട് വിശദമായ റിപ്പോര്‍ട്ട് ഡിജിപി തേടിയിട്ടുണ്ട്.

അന്‍വറിന് ഉപദേശം നല്‍കുന്നതും പൊലീസ് ഉദ്യോഗസ്ഥരാണെന്നും ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ടിലുണ്ട്. രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്ന രണ്ട് എസ്പിമാരും ഒരു ഡിവൈഎസ്പിയും നിരീക്ഷണത്തിലാണ്.

നേരത്തെ താന്‍ ഫോണ്‍ ചോര്‍ത്തിയതായി അന്‍വര്‍ തന്നെയാണ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. പൊലീസ് ഇതില്‍ അനങ്ങിയിട്ടില്ല.

ക്രൈം ബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഷാജി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കയച്ച റിപ്പോര്‍ട്ടാണ് ചോര്‍ന്നത്.

പൊലീസുകാര്‍ ഉപയോഗിക്കുന്ന അയാപ്‌സ് സോഫ്റ്റ്വര്‍ വഴി തിരുവനന്തപുരം പേട്ടയിലുള്ള ക്രൈംബ്രാഞ്ച് യൂണിറ്റില്‍ നിന്നും ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് കൈമാറിയ രഹസ്യ രേഖയാണ് ചോര്‍ന്നത്. പി.വി. അന്‍വറിനെതിരേ പോലീസ് ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല”

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

Related Articles

Popular Categories

spot_imgspot_img