ഇടുക്കി: ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ. ഇടുക്കി വിജിലൻസ് യൂണിറ്റാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയെന്ന് എഫ്ഐആറിൽ പറയുന്നു. മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിക്കും.
21 പ്രതികളുള്ള കേസിൽ 16ാം പ്രതിയാണ് മാത്യു കുഴൽനാടൻ. 2012ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് കേസിൽ ഒന്നാം പ്രതി. ആധാരത്തിലുള്ളതിനേക്കാൾ 50 സെന്റ് സ്ഥലം കൂടുതൽ കൈവശപ്പെടുത്തിയെന്ന് വിജിലൻസ് ആദ്യഘട്ടത്തിൽ കണ്ടെത്തിയിരുന്നു. 2021ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കർ ഇരുപത്തിമൂന്ന് സെൻറ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴൽനാടൻറെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരിൽ വാങ്ങിയത്.
Read Also: മേയറുടെ ബസ് തടയൽ കേസ് 200 രൂപ പിഴഒടുക്കിയാൽ തീരുമോ? നിമവിദഗ്ദർ പറയുന്നത് ഇങ്ങനെ