തോൽവി അറിയാതെ കേരളം, തലയെടുപ്പോടെ മടക്കം; രഞ്ജി ട്രോഫി കിരീടമുയർത്തി വിദർഭ

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ കിരീടമുയർത്തി വിദർഭ. ഫൈനലിൽ സമനില വഴങ്ങിയതോടെ കേരളത്തിന് കിരീടം നഷ്ടമായി. അവസാന ദിവസം 143.5 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 375 റൺസെടുത്ത് വിദർഭ ബാറ്റിംഗ് തുടർന്നതോടെയാണ് കേരളത്തിന് സമനില വഴങ്ങേണ്ടി വന്നത്.

ഇതോടെ ആദ്യ ഇന്നിംഗ്‌സിലെ 37 റൺസ് ലീഡിന്റെ പിൻബലത്തിൽ വിദർഭയുടെ പക്കൽ രഞ്ജി ട്രോഫിയെത്തുകയായിരുന്നു. വിദർഭയുടെ മൂന്നാം രഞ്ജി ട്രോഫി കിരീടമാണിത്. 2018ലും 19ലുമാണ് ഇതിനുമുൻപ് വിദർഭ വിജയികളായത്.

അതേസമയം, തോൽവിയറിയാതെയാണ് കേരളം ഈ സീസൺ അവസാനിപ്പിച്ചിരിക്കുന്നത്. ര‌ഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് കേരളം ഫൈനലിലെത്തിയത്.

കേരളത്തിന്റെ വമ്പൻ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നിടത്താണ് സമനില വഴങ്ങേണ്ടി വന്നത്. ആദ്യ രഞ്ജി ട്രോഫി എന്ന സ്വപ്നത്തിലേയ്ക്ക് കേരളത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും.

സീസണിലെ ഫൈനൽ ഉൾപ്പെടെയുള്ള പത്ത് മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിലാണ് വിദർഭ സമനില വഴങ്ങിയത്. ബാക്കിയെല്ലാ മത്സരങ്ങളിലും വിജയിച്ച് കിരീടനേട്ടത്തിലേയ്ക്ക് എത്തുകയായിരുന്നു.

രഞ്ജി ട്രോഫിയുടെ 2024-25 സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് വിദർഭയുടെ സൂപ്പർ താരമായ യഷ് റാത്തോഡാണ്. 960 റൺസാണ് യഷ് നേടിയത്. ഡാനിഷ് മാലേവാർ ആണ് ഫൈനലിലെ പ്ളേയർ ഒഫ് ദി മാച്ച്. 69 വിക്കറ്റുകൾ നേടിയ ഹർഷ് ദുബെ ആണ് പ്ളേയർ ഒഫ് ദി സീസൺ.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം....

Related Articles

Popular Categories

spot_imgspot_img