web analytics

തുടക്കം പതറിയെങ്കിലും പിന്നീട് പിടിച്ചുകയറി; വി​ദ​ർ​ഭ മി​ക​ച്ച ലീ​ഡി​ലേ​ക്ക്

നാ​ഗ്പു​ർ: ര​ഞ്ജി ട്രോ​ഫി ഫൈ​ന​ലി​ൽ കേ​ര​ള​ത്തി​നെ​തി​രേ തു​ട​ക്ക​ത്തി​ലെ ത​ക​ർ​ച്ച​യ്ക്കു ശേ​ഷം വി​ദ​ർ​ഭ മി​ക​ച്ച ലീ​ഡി​ലേ​ക്ക്. നാ​ലാം​ദി​നം ചാ​യ​യ്ക്കു പി​രി​യു​മ്പോ​ൾ ര​ണ്ടാ​മി​ന്നിം​ഗ്സി​ൽ മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 205 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് വി​ദ​ർ​ഭ. ഇ​തോ​ടെ അ​വ​ർ​ക്ക് ആ​കെ 242 റ​ൺ​സി​ൻറെ ലീ​ഡു​ണ്ട്.

സെ​ഞ്ചു​റി​യോ​ടെ മ​ല​യാ​ളി താ​രം ക​രു​ൺ നാ​യ​രും (100) റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ യ​ഷ് റാ​ത്തോ​ഡു​മാ​ണ് ക്രീ​സി​ൽ. പാ​ർ​ഥ് രേ​ഖ​ഡെ (ഒ​ന്ന്), ധ്രു​വ് ഷോ​റെ (അ​ഞ്ച്), ഡാ​നി​ഷ് മ​ലെ​വാ​ർ (73) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് വി​ദ​ർ​ഭ​യ്ക്ക് തുടക്കത്തിൽ ന​ഷ്ട​മാ​യ​ത്.

37 റ​ൺ​സി​ൻറെ നി​ർ​ണാ​യ​ക ലീ​ഡു​മാ​യി ര​ണ്ടാ​മി​ന്നിം​ഗ്സ് തുടങ്ങിയ വി​ദ​ർ​ഭ​യു​ടെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. ഏ​ഴു റ​ൺ​സി​നി​ടെ ഓ​പ്പ​ണ​ർ​മാ​ർ ഇ​രു​വ​രും പ​വ​ലി​യ​നി​ൽ തി​രി​ച്ചെ​ത്തി. രേ​ഖ​ഡെ​യെ ജ​ല​ജ് സ​ക്സേ​ന ബൗ​ൾ​ഡാ​ക്കി​യ​പ്പോ​ൾ ഷോ​റെ​യെ എം.​ഡി. നി​ധീ​ഷ് അ​സ്‌​ഹ​റു​ദ്ദീ​ൻറെ കൈ​ക​ളി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ ഒ​ന്നാ​മി​ന്നിം​ഗ്സി​ൻറെ അ​തേ രീ​തി​യി​ൽ ക്രീ​സി​ൽ ഒ​ന്നി​ച്ച സെ​ഞ്ചു​റി വീ​ര​ൻ ഡാ​നി​ഷ് മ​ലെ​വാ​റും ക​രു​ൺ നാ​യ​രും ചേ​ർ​ന്ന് സ്കോ​ർ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കുകയായിരുന്നു. ഇ​രു​വ​രും ചേ​ർ​ന്ന് മൂ​ന്നാം​വി​ക്ക​റ്റി​ൽ പ​ടു​ത്തു​യ​ർ​ത്തി​യ 182 റ​ൺ​സി​ൻറെ മി​ക​ച്ച കൂ​ട്ടു​കെ​ട്ടാ​ണ് വി​ദ​ർ​ഭ​യെ ശ​ക്ത​മാ​യ നി​ല​യിലേക്ക് എത്തിച്ചത്.

സ്കോ​ർ 189 റ​ൺ​സി​ൽ നി​ൽക്കെ ഒ​ന്നാ​മി​ന്നിം​ഗ്സ് മാ​തൃ​ക​യി​ൽ സെ​ഞ്ചു​റി​യി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്ന മ​ലെ​വാ​റി​നെ പു​റ​ത്താ​ക്കി അ​ക്ഷ​യ് ച​ന്ദ്ര​ൻ കേ​ര​ള​ത്തി​ന് ബ്രേ​ക്ക്ത്രൂ സ​മ്മാ​നി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ ക​രു​ൺ നാ​യ​ർ ത​ൻറെ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി. 193 പ​ന്തി​ൽ ഏ​ഴു ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റു​മു​ൾ​പ്പെ​ടു​ന്ന​താ​ണ് ക​രു​ണി​ൻറെ ഇ​ന്നിം​ഗ്സ്.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു ആലപ്പുഴ: കാർത്തികപ്പള്ളി മഹാദേവികാട് വലിയകുളങ്ങര...

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം ഡൽഹി: ഹോർമുസ്...

​”അച്ഛൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ബിജെപിക്കൊപ്പം നിന്നേനെ…” – പത്മജ വേണുഗോപാൽ

​"അച്ഛൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ബിജെപിക്കൊപ്പം നിന്നേനെ…" - പത്മജ വേണുഗോപാൽ തൃശൂര്‍: കെ...

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം തടയാനാവില്ലെന്ന് കോടതി

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം...

പൂക്കൾക്കും തെറാപ്പിക്കും പതിനായിരങ്ങൾ; ‘ജെൻ സി’ ചെലവുകൾ പങ്കുവെച്ച് യുവതി

പൂക്കൾക്കും തെറാപ്പിക്കും പതിനായിരങ്ങൾ; 'ജെൻ സി' ചെലവുകൾ പങ്കുവെച്ച് യുവതി ഇന്ത്യൻ നഗരങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img