തൃശൂർ : ആദിവാസിഊരിലേക്ക് ഡിസ്ചാർജ് ചെയ്ത രോഗിയുമായി പോയ ആംബുലൻസ് ബാർ ആക്കിയ ഡ്രൈവർക്കും സഹായികൾക്കുമെതിരെ കേസ്. തൃശൂർ മെഡിക്കൽ കോളജിലെ ആംബുലൻസ് ജീവനക്കാർക്കെതിരെയാണ് വെറ്റിലപ്പാറ പൊലീസ് കേസ് എടുത്തത്. തൃശൂർ മെഡിക്കൽ കോളജിലെ ആംബുലൻസ് ഡ്രൈവർ സുരേഷ്, സഹായികളായ രാജേഷ്, സിജോ എന്നിവർക്കെതിരെയാണ് കേസ്. ആദിവാസികളെ ഊരിലാക്കാൻ പോയ ആംബുലൻസ് ജീവനക്കാരാണ് പൊരിങ്ങൽകുത്തിലേക്കുള്ള യാത്രക്കിടെ അതിരപ്പിള്ളിയിൽ വെച്ച് മദ്യപിച്ചത്. വഴിയിൽ വെച്ച് മദ്യപിച്ച ജീവനക്കാർ പിന്നീട് മദ്യപിച്ച നിലയിലാണ് ആംബുലൻസ് ഓടിച്ചതെന്നും കണ്ടെത്തി. ആദിവാസികളുടെ പരാതിയിൽ 3 ആംബുലൻസ് ജീവനക്കാരെ വെറ്റിലപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു.
![news4-temp-with-watermark-ambulance](https://news4media.in/wp-content/uploads/2024/02/news4-temp-with-watermark-ambulance.jpg)