web analytics

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. ജൂബിലി ഹിൽസിലെ ഫിലിംനഗറിലുള്ള വീട്ടിൽ വെച്ച് ഇന്നു പുലർച്ചെയാണ് എൺപത്തിമൂന്നുകാരനായ താരം വിടപറഞ്ഞത്.

ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു ശ്രീനിവാസ റാവു. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലായി 750-ലേറെ ചിത്രങ്ങളിൽ വേഷമിട്ട താരമാണ് കോട്ട ശ്രീനിവാസ റാവു.

വില്ലൻ വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധേയനാവുന്നത്.1942 ജൂലായ് 10-ന് വിജയവാഡയിലാണ് കോട്ട ശ്രീനിവാസ റാവു ജനിച്ചത്.

പിതാവിനെ പോലെ ഡോക്ടറാകാനായിരുന്നു താത്പര്യം എന്നാൽ അഭിനയത്തോടുള്ള ഇഷ്ടം കാരണം അതിന് സാധിച്ചില്ല.

സയൻസിൽ ബിരുദം നേടിയ റാവു കോളേജ് കാലത്ത് നാടകങ്ങളിൽ അഭിനയിച്ചിരുന്നു. സിനിമയിലെത്തുന്നതിന് മുമ്പ് സ്റ്റേറ്റ് ബാങ്കിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.

1978-ൽ പ്രണം ഖരീദു എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസ റാവു സിനിമയിലെത്തുന്നത് തന്നെ. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം തെലുങ്ക് പ്രേക്ഷകരുടെ മനസിൽ ഇടംപിടിക്കുകയായിരുന്നു.

ടോളിവുഡിലെ ഏതാണ്ട് ഒട്ടുമിക്ക പ്രധാന താരങ്ങൾക്കൊപ്പവും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം ചിത്രങ്ങളിലും ശ്രീനിവാസ റാവു അഭിനയിച്ചു. സാമി, തിരുപ്പാച്ചി, കൊ തുടങ്ങിയ തമിഴിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെയാണ് തെന്നിന്ത്യക്കാർക്ക് ശ്രീനിവാസ റാവുവിനെ പരിചയം.

ആകെ 30-ലേറെ തമിഴ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

അദ്ദേഹം മലയാളത്തിൽ അഭിനയിച്ചത് മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ദി ട്രെയിൻ എന്ന ചിത്രത്തിലാണ്

യോഗേഷ് തിവാരി എന്നായിരുന്നു ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. ഗായകൻ ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും കോട്ട ശ്രീനിവാസ റാവു മികവ് തെളിയിച്ചിട്ടുണ്ട്.

സിനിമാ പ്രവർത്തകൻ എന്നതിനൊപ്പം ഒരു രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു കോട്ട ശ്രീനിവാസ റാവു.

1999 മുതൽ 2004 വരെ ആന്ധ്രപ്രദേശ് നിയമസഭാം​ഗമായിരുന്നു അദ്ദേഹം. വിജയവാഡ ഈസ്റ്റ് മണ്ഡലത്തിൽ നിന്നും ബിജെപി ടിക്കറ്റിലാണ് അദ്ദേഹം മത്സരിച്ച് വിജയിച്ചത്.

കോട്ട ശ്രീനിവാസ റാവു നൽകിയ സേവനങ്ങളെ മാനിച്ച് 2015-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

മകൾ പകുത്ത് നൽകാനൊരുങ്ങിയ കരളിന് കാത്തുനിന്നില്ല; സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് വിടവാങ്ങി

കൊച്ചി: പ്രശസ്ത സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.

നടൻ കിഷോർ സത്യയാണ് മരണവിവരം സമൂഹമാധ്യമ പേജിലൂടെ അറിയിച്ചത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും.

വിഷ്ണുപ്രസാദിന് കരൾ നൽകാൻ മകൾ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള ഭീമമായ തുക വെല്ലുവിളിയായി. ഇത് സ്വരൂപിക്കുന്നതിനിടെയാണ് വിഷ്ണുപ്രസാദിന്റെ വിയോഗം.

നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനാണ്

വിഷ്ണുപ്രസാദ്. കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

സീരിയൽ രംഗത്തും സജീവമായിരുന്നു അദ്ദേഹം. മക്കൾ: അഭിരാമി, അനനിക.

English Summary :

Veteran Telugu film actor Kota Srinivasa Rao passed away. The 83-year-old actor breathed his last early this morning at his residence in Film Nagar, Jubilee Hills.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

ഇറക്കുമതി താരിഫ്: വിദേശ രാജ്യങ്ങൾക്കല്ല, അമേരിക്കൻ ഉപഭോക്താക്കൾക്ക് ഭാരം

ട്രംപ് നയങ്ങള്‍ക്ക് സാമ്പത്തിക തിരിച്ചടി, പ്രതീക്ഷിച്ചതിന് വിരുദ്ധ ഫലങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന...

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു,

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു, തൃശ്ശൂര്‍ ചേലക്കോട്ടുകരയില്‍ വാഹന തർക്കം...

Related Articles

Popular Categories

spot_imgspot_img