നവംബർ 5 ന് നടക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപ് തയ്യാറെടുക്കുന്നതിനിടെ 2016ലെ തിരഞ്ഞെടുപ്പിന് മുമ്പ് പോൺ താരം സ്റ്റോമി ഡാനിയൽസിന് നൽകിയ പണം മറച്ചുവെക്കാൻ വ്യാജരേഖകൾ ചമച്ച 34 കേസുകളിലും ട്രംപ് കുറ്റക്കാരനാണെന്ന് ന്യൂയോർക്ക് കോടതി കണ്ടെത്തി. കേസിൽ ശിക്ഷ ജൂലൈ 11-ന് വിധിയ്ക്കും. നീലച്ചിത്രതാരം സ്റ്റോമി ഡാനിയൽ സുമായി പുലർത്തിയ ബന്ധം മറച്ചുവെയ്ക്കാൻ 130,000 ഡോളർ നൽകിയതിന് പകരമായി ട്രംപിൻ്റെ അഭിഭാഷകൻ മൈക്കൽ കോഹന് നൽകിയ പണം നൽകിയതാണ് പ്രശ്നങ്ങളുടെ തുടക്കം.
കേസിൽ നാല് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടെ
ഒരു കുറ്റകൃത്യത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡൻ്റാണ് ട്രംപ് എന്നതിനാൽ വിധി ചരിത്രപരമാണ്. 12 അംഗ ജഡ്ജ്മെൻ്റ് പാനലിൻ്റെ രണ്ട് ദിവസത്തെ ചർച്ചകൾക്കൊടുവിലാണ് വിധി പ്രസ്താവിച്ചത്.
യാണ് ഈ സംഭവവികാസം. തെറ്റായ നടപടികളൊന്നും നിഷേധിച്ചെങ്കിലും ട്രംപ് വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കേസിൽ പിഴയോ പ്രൊബേഷനോ പോലുള്ള കുറഞ്ഞ ശിക്ഷകൾ കൂടുതൽ സാധാരണമാണെങ്കിലും കുറ്റകൃത്യത്തിനുള്ള പരമാവധി ശിക്ഷ നാല് വർഷത്തെ തടവാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ പ്രചാരണത്തിനോ അധികാരമേറ്റെടുക്കുന്നതിനോ തടവ് തടസ്സമാകില്ല. എന്നാൽ വിധിയെ തനിക്ക് അനുല തരംഗമുണ്ടാക്കാൻ ട്രംപ് ഉപയോഗപ്പെടുത്തുമെന്നും സൂചനയുണ്ട്. ഇതിൻ്റെ ഭാഗമായി തനിക്ക് നീതി ലഭിച്ചില്ലെന്ന പ്രചരണം ട്രംപ് ശക്തമാക്കി.
Read also: ഇടുക്കിയിൽ വിവിധയിടങ്ങളിൽ പുലിയിറങ്ങി ; വളർത്തു മൃഗങ്ങളെ കൊന്നു