web analytics

കാമ്പസി​ൽ ‘ചെത്തി ​’ നടന്ന് ചെത്താൻ പഠി​ക്കാം; അതും ഒരു രൂപ ഫീസില്ലാതെ; പണം ഇങ്ങോട്ട് കിട്ടും

കാമ്പസി​ൽ ‘ചെത്തി ​’ നടന്ന് ചെത്താൻ പഠി​ക്കാം; അതും ഒരു രൂപ ഫീസില്ലാതെ; പണം ഇങ്ങോട്ട് കിട്ടും

തിരുവനന്തപുരം: വെള്ളായണി സർവകലാശാലാ ക്യാമ്പസിൽ മൂന്ന് മാസത്തിനകം ‘ടോഡി ടെക്നീഷ്യൻ’ കോഴ്സ് ആരംഭിക്കും. 

ജീൻസ്–ടീഷർട്ട് സംസ്കാരത്തിൽ വളരുന്ന പുതിയ തലമുറയെ ലക്ഷ്യമിട്ടാണ് ചെത്ത് (കള്ളുചെത്തൽ) പരിശീലന കോഴ്സ് സംഘടിപ്പിക്കുന്നത്. 

ക്യാമ്പസിലെ തെങ്ങുകളിലാണ് പ്രായോഗിക പരിശീലനം നൽകുക.

കോഴ്സിന്റെ തിയറി ക്ലാസുകൾ സർവകലാശാലയിലെ രണ്ട് അധ്യാപകർ കൈകാര്യം ചെയ്യും.

 പ്രായോഗിക പരിശീലനത്തിനായി പരിചയസമ്പന്നരായ പരമ്പരാഗത ചെത്ത് തൊഴിലാളികളെയും (ചെത്താശാന്മാർ) നിയോഗിക്കും. 

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേരള കള്ളുവ്യവസായ വികസന ബോർഡിന്റെ ‘ടോഡി ടെക്നീഷ്യൻ സർട്ടിഫിക്കറ്റ്’ നൽകും.

18 മുതൽ 45 വയസുവരെയാണ് പ്രായപരിധി. അപേക്ഷാ വിജ്ഞാപനം ഉടൻ പുറത്തിറക്കും. ആവശ്യമുണ്ടെങ്കിൽ മറ്റ് ജില്ലകളിലേക്കും കോഴ്സ് വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് ബോർഡ് വ്യക്തമാക്കി.

കോഴ്സ് പൂർണമായും സൗജന്യമാണ്. ഓരോ ബാച്ചിലും 30 പേർക്ക് പ്രവേശനം നൽകും. പഠിതാക്കളുടെ താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെ എല്ലാ ചെലവുകളും ടോഡി ബോർഡ് വഹിക്കും. 

കൂടാതെ, ഓരോ പഠിതാവിനും പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻഡും ലഭിക്കും.

പരമ്പരാഗത ചെത്ത് തൊഴിലാളികളുടെ കുറവ് മൂലം പ്രതിസന്ധിയിലായ കള്ളുവ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ കോഴ്സ്. 

സ്റ്റാർ ഷാപ്പുകളും റെസ്റ്റോറന്റുകളും ആരംഭിക്കാൻ പോലും ചെത്തുകാരുടെ അഭാവം വലിയ തടസമായി മാറുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കേരള കള്ളുവ്യവസായ വികസന ബോർഡ് ചെയർമാൻ യു.പി. ജോസഫ് പറഞ്ഞു.

English Summary

The Kerala Toddy Industry Development Board will launch a free “Toddy Technician” course at Vellayani University campus in Thiruvananthapuram within three months. Aimed at attracting youth, the course will include theoretical classes by university teachers and practical training on coconut trees by experienced traditional toddy tappers. Participants aged 18–45 will receive free accommodation, food, and a monthly stipend of ₹10,000. Successful candidates will be awarded a Toddy Technician Certificate. The initiative seeks to revive the toddy industry facing a shortage of skilled tappers.

vellayani-campus-toddy-technician-course-launch

toddy board, vellayani campus, toddy technician course, kerala toddy industry, skill development, youth training, stipend course

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

പാതിരാത്രിയിൽ ലോറിയിൽ കള്ളമണൽ കടത്ത്; ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി

ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി ഇടുക്കി കുമളി അനധികൃതമായി രാത്രി...

ജേക്കബ് ഡയമണ്ട് അടക്കമുള്ള അമൂല്യ ആഭരണങ്ങൾ… നിസാമുകളുടെ അപൂർവ ആഭരണശേഖരം ആർബിഐയുടെ അതിസുരക്ഷാ കസ്റ്റഡിയിൽ

ജേക്കബ് ഡയമണ്ട് അടക്കമുള്ള അമൂല്യ ആഭരണങ്ങൾ… നിസാമുകളുടെ അപൂർവ ആഭരണശേഖരം ആർബിഐയുടെ...

തലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം; പൈലറ്റ് പദ്ധതിക്ക് തുടക്കം

തലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം; പൈലറ്റ് പദ്ധതിക്ക് തുടക്കം തിരുവനന്തപുരം: തലസ്ഥാനത്തെ തെരുവുനായ...

വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയും മുൻപ് ഭാര്യ ആൺസുഹൃത്തിനൊപ്പം ഒഴിച്ചോടി; ഭര്‍ത്താവും വിവാഹദല്ലാളും ജീവനൊടുക്കി

വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയും മുൻപ് ഭാര്യ ആൺസുഹൃത്തിനൊപ്പം ഒഴിച്ചോടി;...

ശക്തിമരുന്ന് തീർന്നു; വെള്ളി വില കുത്തനെ ഇടിയിന്നു

ആഗോള വിപണികളിൽ വെള്ളി കനത്ത വിലയിടിവിലേക്കാണ് നീങ്ങുന്നത്. റെക്കോർഡ് ഉയരത്തിലെത്തിയതിന് പിന്നാലെ...

Related Articles

Popular Categories

spot_imgspot_img