പൊന്മുടിയിൽ തകരാർ പരിഹരിക്കുന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ വെള്ളത്തൂവൽ പോലീസ് അറസ്റ്റു ചെയ്തു. കൊന്നത്തടി കാക്കാസിറ്റി പടിപ്പുരക്കൽ അജി (50) ആണ് അറസ്റ്റിലായത്.പൊന്മുടി എസ്.വളവിനു സമീപം വർക്ക്ഷോപ്പ് നടത്തു ന്ന രാജൻ എന്നയാളുടെ സ്ഥാപനത്തിൽനിന്നാണ് മോട്ടോറുകൾ മോഷണം പോയത്.
ഇക്കഴിഞ്ഞ ന് 31-നാണ് ഇവ കാണാതായത്. തുടർന്ന് വെള്ളത്തൂവൽ പോലീസിൽ പരാതി നൽകി. അന്വേഷ ണത്തിൽ അജിയാണ് മോഷണം നടത്തിയതെന്ന സൂചന ലഭിച്ചു. തുടർന്ന് അജിയെ പിടികൂടി ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു.പ്രതി രാജാക്കാട് ഭാഗത്താന്ന് മോട്ടോറുകൾ വിറ്റത്.
മോഷ്ടിച്ച് വിൽപ്പന നടത്തിയ അഞ്ച് മോട്ടോറുകളും രാജാക്കാട് ചെറുപുറത്തുള്ള ആക്രിക്കടയിൽ നിന്നു കണ്ടെത്തി. പ്രതിയെ അറസ്റ്റുചെയ്തു അടിമാലി കോടതിയിൽ ഹാജരാക്കി. റി മാൻഡുചെയ്ത പ്രതിയെ ദേവികുളം സബ്‌ജയിലിലേക്ക് മാറ്റി.