71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം
ആലപ്പുഴ: പുന്നമടക്കായലിലെ 71-ാമത് നെഹ്റുട്രോഫി വള്ളംകളിയിൽ ജലരാജാവായി വീയപുരം ചുണ്ടൻ.
ഹീറ്റ്സുകളിൽ മികച്ച സമയം കുറിച്ച് മുന്നിലെത്തിയ നടുഭാഗം, നിരണം, മേൽപ്പാടം, വീയപുരം ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ ഏറ്റുമുട്ടിയത്.
കഴിഞ്ഞ തവണ മില്ലി സെക്കന്റിനു കൈവിട്ട കിരീടം തിരിച്ചു പിടിച്ച കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ കരുത്തിലാണ് വീയപുരം ചുണ്ടൻ നെഹ്റു ട്രോഫി വള്ളംകളിയിൽ കന്നിക്കിരീടം ചൂടിയത്. .
ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളുടെ ഫലം
ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് –1
ട്രാക്ക് 1- ആനാരി ചുണ്ടൻ (കൈനകരി ടൗൺ ബോട്ട് ക്ലബ്)
ട്രാക്ക് 2- വെള്ളംകുളങ്ങര (സെന്റ് ജോസഫ് ബോട്ട് ക്ലബ്)
ട്രാക്ക് 3- ശ്രീവിനായകൻ (മങ്കൊമ്പ് ബോട്ട് ക്ലബ്)
ട്രാക്ക് 4- കാരിച്ചാൽ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്)
വിജയി: കാരിച്ചാൽ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്)
ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് – 2
ട്രാക്ക് 1- കരുവാറ്റ (ബിബിഎം ബോട്ട് ക്ലബ്)
ട്രാക്ക് 2- ചെറുതന പുത്തൻചുണ്ടൻ (തെക്കേക്കര ബോട്ട് ക്ലബ്)
ട്രാക്ക് 3- നടുവിലെ പറമ്പൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്)
ട്രാക്ക് 4- പായിപ്പാടൻ 2 (പായിപ്പാട് ബോട്ട് ക്ലബ്)
വിജയി: നടുവിലെ പറമ്പൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്)
ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് – 3
ട്രാക്ക് 1- ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്)
ട്രാക്ക് 2- തലവടി ചുണ്ടന്‍ (യുബിസി കൈനകരി)
ട്രാക്ക് 3- മേൽപ്പാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
ട്രാക്ക് 4- ആലപ്പാടൻ (വെള്ളൂർ ബോട്ട് ക്ലബ്)
വിജയി: മേൽപ്പാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് – 4
ട്രാക്ക് 1 – സെൻറ് ജോർജ് (ഗാഗുൽത്ത ബോട്ട് ക്ലബ്)
ട്രാക്ക് 2 – നടുഭാഗം (പുന്നമട ബോട്ട് ക്ലബ്)
ട്രാക്ക് 3 – നിരണം (നിരണം ബോട്ട് ക്ലബ്)
ട്രാക്ക് 4 – വലിയ ദിവാൻജി (നിരണം ചുണ്ടൻ ഫാൻസ് ബോട്ട് ക്ലബ്)
വിജയി: നടുഭാഗം (പുന്നമട ബോട്ട് ക്ലബ്)
ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് – 5
ട്രാക്ക് 1- സെൻറ് പയസ് ടെൻത് (സെന്റ് പയസ് ടെൻത് ബോട്ട് ക്ലബ്)
ട്രാക്ക് 2 – ജവഹർ തായങ്കരി (ഫ്രണ്ട്സ് ബോട്ട് ക്ലബ്)
ട്രാക്ക് 3 – പായിപ്പാടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്)
ട്രാക്ക് 4 – വള്ളമില്ല
വിജയി: പായിപ്പാടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്)
ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് – 6
ട്രാക്ക് 1- വീയപുരം (വിബിസി കൈനകരി)
ട്രാക്ക് 2 – ആയാപറമ്പ് പാണ്ടി (കെസിബിസി ബി ടീം)
ട്രാക്ക് 3 – വള്ളമില്ല
ട്രാക്ക് 4 – വള്ളമില്ല
വിജയി: വീയപുരം (വിബിസി കൈനകരി)
ഫൈനലിലെത്തിയ വള്ളങ്ങളുടെ ഹീറ്റ്സ് സമയം:
- നടുഭാഗം – 4:20.904
- മേൽപ്പാടം – 4:22.123
- വീയപുരം – 4:21.810
- നിരണം – 4:21.269
മൊത്തം 75 വള്ളങ്ങൾ, അതിൽ 21 ചുണ്ടൻവള്ളങ്ങൾ, ഈ വർഷത്തെ നെഹ്റുട്രോഫിയിൽ മത്സരിച്ചു. ണ്ടൻവള്ളങ്ങളുടെ മത്സരം ആറു ഹീറ്റ്സുകളിലായി നടന്നു.
ആദ്യ നാലിൽ നാലു വള്ളങ്ങൾ, അഞ്ചാം ഹീറ്റ്സിൽ മൂന്ന്, ആറാമത്തേതിൽ രണ്ട് വള്ളം വീതം. മികച്ച സമയം കുറിച്ച നാല് വള്ളങ്ങളാണ് ഫൈനലിൽ എത്തിയതും, അവസാനം വീയപുരം ചുണ്ടൻ കിരീടം നേടുകയും ചെയ്തു.
Summary:
Alappuzha: Veeyapuram Chundan emerged as the water champion in the 71st Nehru Trophy Boat Race held at Punnamada Lake.