web analytics

പുറത്തുവന്നത് സാമ്പിൾ മാത്രം; ചാർജ് സമ്മറി കണ്ടപ്പോഴെ വിറച്ച് സി.പി.എം; വരുന്നത് ഇഡിയൊ സി.ബി.ഐയോ?

തിരുവനന്തപുരം ∙ സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിലെ ‘ചാർജ് സമ്മറി’ മാത്രമാണു പുറത്തുവന്നതെന്ന് റിപ്പോർട്ട്.

2.7 കോടി രൂപ സിഎംആർഎൽ, സഹോദര സ്ഥാപനമായ എംപവർ ഇന്ത്യ എന്നിവയിൽനിന്നു വീണ കൈപ്പറ്റിയതു കമ്പനി നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമായ സാമ്പത്തിക വഞ്ചനയെന്നാണു എസ്എഫ്ഐഒയുടെ കണ്ടെത്തൽ.

ഇതിനപ്പുറമുള്ള വിശദാംശങ്ങൾ അന്വേഷണ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. റിപ്പോർട്ട് പൂർണരൂപത്തിൽ ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രത്യേക കോടതിയിൽ ‘കംപ്ലെയ്ന്റ്’ ഫയൽ ചെയ്യുമ്പോൾ അന്വേഷണ റിപ്പോർട്ടും എസ്എഫ്ഐഒ സമർപ്പിക്കും.

ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലെ മൊഴി പ്രകാരം കേസെടുക്കാൻ നിയമതടസ്സമുണ്ടെന്നുള്ള വാദമുന്നയിച്ചാണു സിഎംആർഎൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ആദായനികുതി ബോർഡിന്റെ രേഖ വച്ചല്ല അന്വേഷണമെന്നതാണ് എസ്എഫ്ഐഒ നിലപാട്.

റജിസ്ട്രാർ ഓഫ് കമ്പനീസ് ബെംഗളൂരു, കൊച്ചി ഓഫിസുകൾ നേരത്തേ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടുകൾ, ആർഒസി ഇൻസ്പെക്ടർമാരുടെ സംഘം നൽകിയ ഇടക്കാല റിപ്പോർട്ട് എന്നിവയാണ് ആധാരമാക്കിയതെന്ന് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ആകെ 20 പേരുടെ മൊഴിയാണ് അന്വേഷണത്തിന്റെ ഭാഗമായി എസ്എഫ്ഐഒ രേഖപ്പെടുത്തിയത്.

പണമിടപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) സിബിഐയും അന്വേഷിക്കേണ്ട കുറ്റകൃത്യമാണെന്നും കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ബെംഗളൂരു ആര്‍ഒസി നേരത്തെ വ്യക്തമാക്കിയിരുന്നു.

എക്‌സാലോജിക്കും സിഎംആര്‍എലും തമ്മിലുള്ള വിവാദ ഇടപാടുകളില്‍ കെഎസ്‌ഐഡിസി നേരിട്ടു കക്ഷിയാണെന്നും റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ (ആര്‍ഒസി) റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.

സിഎംആര്‍എലില്‍ 13.4% ഓഹരിപങ്കാളിത്തമുള്ള കെഎസ്‌ഐഡിസിക്ക് തീര്‍ച്ചയായും സിഎംആര്‍എലിന്റെ ഇടപാടുകളെ നിയന്ത്രിക്കാന്‍ കഴിയുമെന്നും ആർഒസി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

Related Articles

Popular Categories

spot_imgspot_img