web analytics

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്ന് ആശുപത്രി വിടില്ലെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു. ശരീരവേദന തുടരുന്നതും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയുമാണെന്ന് രാവിലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി.

ഇന്നലെ രാത്രിയാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് വിദഗ്ധ പരിശോധനയ്ക്കായി മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്. കഴുത്തിൽ വേദന തുടരുന്നതായും ഞരമ്പിന് ക്ഷതമേറ്റതോടൊപ്പം നീർവീക്കം നിലനിൽക്കുന്നതായും മെഡിക്കൽ ബോർഡ് അറിയിച്ചു.

എംആർഐ പരിശോധനയിൽ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല. എന്നാൽ ഡിസ്കുമായി ബന്ധപ്പെട്ട വേദനയും അനുഭവപ്പെടുന്നുണ്ടെന്നും അത് മുമ്പ് ഉണ്ടായിരുന്ന ആരോഗ്യപ്രശ്നത്തിന്റെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അക്ഷയ്, മുബാസ്, യാസിൻ, ബിദുൽ എന്നിവരെ മാർച്ച് 12 വരെ റിമാൻഡ് ചെയ്തു. മാരകായുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

English Summary

Health Minister Veena George will not be discharged from the hospital today, as the medical board has advised continued observation due to persistent body pain and nerve injury with swelling. She remains in the ICU at Pariyaram Medical College Hospital. MRI results showed no serious complications, though she has pre-existing disc-related pain. Meanwhile, five KSU members, including district president M.C. Athul, have been remanded until March 12 in connection with the alleged attack attempt on the minister.

veena-george-hospital-discharge-delayed

Veena George, Kannur News, Pariyaram Medical College, KSU Remand, Kerala Politics, Health Minister

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

Other news

ടൂറിസ്റ്റ് ബസുകൾ വീണ്ടും ‘കളർഫുൾ’ ആക്കാനുള്ള നീക്കം തകർന്നു!

ടൂറിസ്റ്റ് ബസുകൾ വീണ്ടും ‘കളർഫുൾ’ ആക്കാനുള്ള നീക്കം തകർന്നു! തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

മുന്നണികൾക്കുള്ളിൽ കലഹം കത്തുന്നു! എൽ.ഡി.എഫിൽ വിമതർ, കോൺഗ്രസ് പട്ടിക കുടുങ്ങി, ബി.ജെ.പിയിൽ പൊട്ടിത്തെറി

മുന്നണികൾക്കുള്ളിൽ കലഹം കത്തുന്നു! എൽ.ഡി.എഫിൽ വിമതർ, കോൺഗ്രസ് പട്ടിക കുടുങ്ങി, ബി.ജെ.പിയിൽ...

വിമാനയാത്രക്കാർക്ക് ആശ്വാസം: സീറ്റ് ബുക്കിംഗിൽ പുതിയ നിയമവുമായി കേന്ദ്രം

ന്യൂഡൽഹി: വിമാനയാത്രക്കാരുടെ പോക്കറ്റ് ചോർത്തുന്ന വിമാനക്കമ്പനികളുടെ 'സീറ്റ് കച്ചവടത്തിന്' മൂക്കുകയറിട്ട് കേന്ദ്ര...

എ.ഡി.ജി.പി ഓഫീസിൽ ‘തേനീച്ച ഭീതി’! ആക്രമണം, 7 പേർക്ക് കുത്തേറ്റു

എ.ഡി.ജി.പി ഓഫീസിൽ ‘തേനീച്ച ഭീതി’! ആക്രമണം, 7 പേർക്ക് കുത്തേറ്റു തിരുവനന്തപുരം: ക്രമസമാധാന...

Related Articles

Popular Categories

spot_imgspot_img