വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടൻ’ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരെ രണ്ട് പുതിയ ലൈംഗിക അതിക്രമപരാതികൾ ഉയർന്നു. രണ്ടു യുവതികളാണ് തങ്ങളെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത്. നേരിൽ കണ്ടു പരാതി വിശദീകരിക്കാൻ അവസരം തേടിയാണ് അവർ ഇമെയിലിലൂടെ പരാതി നൽകിയതും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രി ഇപ്പോൾ ഡൽഹിയിലായതിനാൽ തിരികെ എത്തിയ ശേഷം ഇവർക്ക് സമയം അനുവദിക്കുമെന്ന് സൂചന.

ആദ്യ പരാതിയുടെ വിശദാംശങ്ങൾ:

ദളിത് സംഗീത ഗവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി 2020 ഡിസംബറിൽ ഒരു യുവതി ഫോണിൽ ബന്ധപ്പെടുമ്പോൾ, വേടൻ അവരെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും വഴങ്ങാതിരുന്നപ്പോൾ കടന്നുപിടിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.

രണ്ടാമത്തെ പരാതിയുടെ വിശദാംശങ്ങൾ:

സ്വന്തം കലാപരിപാടികളോട് ആകർഷണമുണ്ടെന്ന വ്യാജേന അടുപ്പം സ്ഥാപിച്ച വേടൻ പിന്നീട് ക്രൂരമായ അതിക്രമത്തിന് മുതിർന്നുവെന്ന് മറ്റൊരു യുവതി ആരോപിച്ചു.

ഈ പരാതികളിൽ പറയുന്ന സംഭവങ്ങൾ 2020-21 കാലഘട്ടത്തിലാണ് നടന്നത്. 2021-ൽ ഉണ്ടായ മീ ടൂ (Me Too) വെളിപ്പെടുത്തലുകളുടെ ഭാഗമായി ഇവർ ഇതിനകം തന്നെ അനുഭവങ്ങൾ പുറത്തുവിട്ടിരുന്നു.

പൊലീസ് നടപടി വിവാദത്തിൽ:

നിലവിൽ എറണാകുളം തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള ബലാൽസംഗകേസിലെ പരാതിക്കാരിയുടെ ആരോപണങ്ങളുമായി പുതിയ പരാതികൾക്കും സാമ്യമുണ്ടെന്നാണ് സൂചന. കേസ് എടുത്തിട്ട് രണ്ടാഴ്ചയായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് സിപിഎം പിന്തുണയുള്ളതിനാലാണെന്നാരോപിച്ച് വ്യാപക വിമർശനമുണ്ട്.

പോലീസ് ആദ്യ പരാതിക്കാരിയുടെ മൊഴിപകർപ്പ് മാധ്യമങ്ങളിൽ ചോർത്തിയ സംഭവവും പുതിയ പരാതിക്കാരെ ഭീതിയിലാക്കിയിരുന്നു. ഇതോടെയാണ് അവർ നേരിട്ട് മുഖ്യമന്ത്രിയെ സമീപിക്കാൻ തീരുമാനിച്ചതെന്നതാണ് വിവരം.

യുവതിയുമായി വേടൻ നടത്തിയ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിച്ച് പൊലീസ്

കൊച്ചി: ഹിരൺദാസ് മുരളി എന്ന റാപ്പർ വേടനെതിരെ നടപടികൾ കടുപ്പിച്ച് പോലീസ്. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡന കേസിന് പിന്നാലെയാണ് നടപടി. യുവതിയുമായി വേടൻ നടത്തിയ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചു. പലപ്പോഴായി 31000 രൂപ വേടൻ തന്റെ കയ്യിൽ നിന്നും കൈപ്പറ്റിയിട്ടുണ്ടെന്നായിരുന്നു യുവതിയുടെ മൊഴി. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ പെൺകുട്ടി യുവതി ​ഹാജരാക്കിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി കൊച്ചിയിലും, കോഴിക്കോടും പരിശോധനകൾ നടത്തും.

അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും ഫ്ലാറ്റുകളിൽ വച്ച് പീഡിപ്പിച്ചെന്നുമാണ് യുവതി നൽകിയ മൊഴി. ലഹരിമരുന്ന് ഉപയോ​ഗിച്ച ശേഷം പീ‍ഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. മുൻപ് ലഹരി കേസിൽ ഉൾപ്പെടെ പ്രതിയായ ആളാണ് റാപ്പർ വേടൻ. ദളിത് രാഷ്ട്രീയത്തെ കുറിച്ചും രാഷ്ട്രീയ ശരികളെ പറ്റിയും താളാത്മകമായ വരികൾ ചടുലാത്മകമായി പാടി യുവാക്കൾക്കിടയിൽ വേടൻതരംഗമായി മാറിയിരുന്നു.

വേടൻ ഇന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകും

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ റാപ്പർ വേടൻ ഹൈക്കോടതിയിൽ ഇന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകും.നടപടിക്രമങ്ങൾ പൂർത്തിയായാൽ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിക്കും.വേടന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി കൊച്ചി സിറ്റി പൊലീസിനോട് വിശദീകരണം തേടിയേക്കും. യുവ ഡോക്ടർ നൽകിയ പരാതിയിൽ വേടനെതിരെ കഴിഞ്ഞ ദിവസം രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.

2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇൻസ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവിൽ കോഴിക്കോട്ടെ ഫ്‌ളാറ്റിൽ വെച്ച് വേടൻ ബലാത്സംഗം ചെയ്തുവെന്നുമാണ് യുവഡോക്ടറുടെ മൊഴി.വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടത്തുംവെച്ച് വേടൻ പീഡിപ്പിച്ചുവെന്നും യുവതി നൽകിയ മൊഴിയിലുണ്ട്. 2023 ലാണ് വേടൻ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു.

ടോക്‌സിക് ആണ് സ്വാർത്ഥയാണ് എന്നുൾപ്പെടെ ആരോപിച്ചാണ് തന്നെ വേടൻ ഒഴിവാക്കിയതെന്നാണ് ഡോക്ടറുടെ മൊഴി. വേടനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയർന്നിരുന്നു.തൃശൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരളീയം മാസികയിൽ ഏതാനും മാസം മുൻപ് വേടനെതിരെ പീഡനത്തിനിരയായ ഒരു യുവതി ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.ഇത് ശ്രദ്ധയിൽപെട്ട് അന്വേഷിച്ചപ്പോൾ തനിക്കുണ്ടായതിന് സമാനമായ ക്രൂരമായ ലൈംഗിക ബന്ധത്തിൻ്റെ അനുഭവങ്ങളാണ് എന്ന് ബോധ്യമായി.

സമാന ദുരനുഭവങ്ങൾ നേരിട്ട മറ്റു ചിലരോടും സംസാരിക്കാൻ കഴിഞ്ഞതോടെയാണ് നിയമനടപടിക്ക് തീരുമാനിച്ചതെന്ന് പരാതിയിൽ പറയുന്നു.മീടൂ വെളിപ്പെടുത്തലായും മറ്റും ആരോപണങ്ങളിൽ ചിലത് നേരത്തെ പുറത്തുവന്നപ്പോൾ, ഇരകളോടെല്ലാം താൻ മാപ്പ് പറഞ്ഞിട്ടുണ്ട് എന്ന് പ്രഖ്യാപിച്ച് വേടൻ തലയൂരാൻ ശ്രമിച്ചു.അതേസമയം തന്നെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടൻ പ്രതികരിച്ചിരുന്നു. തന്നെ വേട്ടയാടുകയാണ്, ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും വേടൻ പറഞ്ഞു

English Summary :

Two women have approached Kerala Chief Minister Pinarayi Vijayan with fresh sexual assault complaints against Vedan Hiranand Murali, alleging incidents from 2020-21. The complaints follow earlier MeToo disclosures.

vedan-hiranand-murali-new-sexual-assault-complaints-kerala

Vedan Hiranand Murali, Kerala sexual assault, MeToo Kerala, child abuse, Kerala crime news, sexual assault complaint, Pinarayi Vijayan

spot_imgspot_img
spot_imgspot_img

Latest news

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

രാജീവ് ചന്ദ്രശേഖറിനും ഷോൺ  ജോർജിനും നന്ദി പറയേണ്ടത് സഭയുടെ കടമ; സിപിഎമ്മിന് മറുപടിയുമായി സിറോ മലബാർ സഭ

രാജീവ് ചന്ദ്രശേഖറിനും ഷോൺ  ജോർജിനും നന്ദി പറയേണ്ടത് സഭയുടെ കടമ; സിപിഎമ്മിന്...

Other news

അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നു; സംസ്ഥാനത്ത് 9 ഡാമുകളില്‍ റെഡ് അലേര്‍ട്ട്

അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നു; സംസ്ഥാനത്ത് 9 ഡാമുകളില്‍ റെഡ് അലേര്‍ട്ട് തിരുവനന്തപുരം:...

ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ഇസ്രായേൽ; പദ്ധതി​യെ ചെറുക്കുമെന്ന്​ ഹമാസ്

ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ഇസ്രായേൽ; പദ്ധതി​യെ ചെറുക്കുമെന്ന്​ ഹമാസ് ഗസ്സ: ഇസ്രായേൽ...

യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി; ഉഭയകക്ഷി വ്യാപാര ചര്‍ച്ച വഴിമുട്ടി

യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി; ഉഭയകക്ഷി വ്യാപാര ചര്‍ച്ച വഴിമുട്ടി ന്യൂഡൽഹി:...

കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു’; പരാതിയുമായി അലിൻ ജോസ് പെരേര

കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു’; പരാതിയുമായി അലിൻ...

Related Articles

Popular Categories

spot_imgspot_img