14 മിനിറ്റുകൊണ്ട് ഇനി വന്ദേഭാരത് വൃത്തിയാകും

14 മിനിറ്റുകൊണ്ട് വന്ദേഭാരത് ട്രെയിൻ ശുചീകരിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് ഇന്ത്യൻ റെയിൽവേ. ഇന്ന്മുതലാണ് പുതിയ ശുചീകരണ പദ്ധതി ആരംഭിച്ചത്. ട്രെയിനിന്റെ വേഗവും സമയവും പരിഗണിച്ചാണ് ശുചീകരണം വെറും 14 മിനിറ്റിൽ പൂർത്തിയാക്കുന്ന ദൗത്യം നടപ്പിലാക്കിയത്‌.. ജപ്പാൻ ബുള്ളറ്റ് ട്രെയിനിന്റെ ശുചീകരണ മാതൃകയാണ് ഇക്കാര്യത്തിൽ ഇന്ത്യ അവലംബിച്ചത്.വന്ദേഭാരത് ട്രെയിനിന്റെ എല്ലാ കോച്ചുകളിലും നാലുവീതം ക്ലീനിങ് സ്റ്റാഫുകളെ നിയമിക്കും. തുടർന്ന് അനുവദിച്ച 14 മിനിറ്റിനകം കോച്ച് വൃത്തിയാക്കണം. ഇത്തരത്തിൽ ഓരോ കോച്ചിലും നാലുവീതം പേർ ചേർന്ന് ശുചീകരണ പ്രവൃത്തി നടത്തുന്നതോടെ ട്രെയിൻ മൊത്തത്തിൽ വൃത്തിയാകും. ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകൾ ഇത്തരത്തിൽ സ്റ്റാഫുകളെ വെച്ച് ഏഴുമിനിറ്റിനകം ശുചീകരിക്കാറുണ്ട്. ഈ മാതൃകയാണ് ഇന്ത്യ സ്വീകരിച്ചതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു.

ശുചിത്വ ഡ്രൈവ് ക്യാമ്പയിനായി രണ്ടു ലക്ഷത്തിലധികം പേർ പങ്കെടുത്തു. നേരത്തേ മൂന്നു മണിക്കൂറെടുത്താണ് ശുചീകരണം നടത്തിയിരുന്നത്. നിലവിൽ ക്ലീനിങ് ജീവനക്കാർക്കായി മോക്ഡ്രിൽ ഉൾപ്പെടെയുള്ള ഒരു മാസത്തെ പരിശീലനം നൽകിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ വന്ദേഭാരത് ട്രെയിനുകളിൽ മാത്രമാണ് ഈ മിന്നൽ വേഗത്തിലുള്ള ശൂചീകരണം നടപ്പാക്കുക. വൈകാതെ ഇന്ത്യൻ റെയിൽവേയുടെ മറ്റു ട്രെയിനുകളിലേക്കും ഈ അതിവേഗ ശുചീകരണ പദ്ധതി വ്യാപിപ്പിക്കും.

Read Also ;സവര്‍ക്കര്‍ക്കെതിരെ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിക്ക് നോട്ടീസ്

spot_imgspot_img
spot_imgspot_img

Latest news

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

Other news

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

അൽഫാമിൽ നുരഞ്ഞുപൊന്തി പുഴുക്കൾ; കഴിച്ചയാൾക്ക് വയറുവേദന; സംഭവം കോഴിക്കോട്

കോഴിക്കോട്: കാറ്ററിങ് യൂണിറ്റില്‍ നിന്ന് വാങ്ങിയ അല്‍ഫാമില്‍ പുഴു. കോഴിക്കോട് കല്ലാച്ചിയിലാണ്...

13 രാജ്യങ്ങൾ കടന്നെത്തിയവർ, 6 വർഷം അമേരിക്കയിൽ കഴിഞ്ഞവർ…നാടുകടത്തിയവരുടെ കൂടുതൽ വിവരങ്ങൾ

ദില്ലി: യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾക്ക്...

തിരുവനന്തപുരത്ത് 28 വയസുകാരിക്ക് വെട്ടേറ്റു: വെട്ടിയത് ആൺസുഹൃത്തെന്ന് സൂചന

തിരുവനന്തപുരത്ത് 28 വയസുകാരിക്ക് വെട്ടേറ്റു. നെയ്യാറ്റിൻകരയിൽ ആണ് സൂര്യ എന്ന യുവതിയെ...

ലഹരി പിടികൂടാനെത്തിയെ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; നാല് യുവാക്കൾ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് ലഹരി പിടികൂടാനെത്തിയെ എക്സൈസ് ഉദ്യോഗസ്ഥരെ മർദിച്ച നാല് യുവാക്കൾ...

Related Articles

Popular Categories

spot_imgspot_img