News4media TOP NEWS
യു.എ.ഇ ദേശീയദിനം: സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു

മൂന്നാം വന്ദേഭാരത് നാളെ മുതൽ ഓടിത്തുടങ്ങും; റൂട്ടും സ്റ്റോപ്പുകളും സമയക്രമവും അറിയാം

മൂന്നാം വന്ദേഭാരത് നാളെ മുതൽ ഓടിത്തുടങ്ങും; റൂട്ടും സ്റ്റോപ്പുകളും സമയക്രമവും അറിയാം
June 30, 2024

മംഗളൂരു: കേരളത്തില്‍ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. മംഗളൂരു- കൊച്ചുവേളി റൂട്ടിലാണ് വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് ആരംഭിക്കുന്നത്.Vande Bharat special service will start in Kerala from tomorrow

ജൂലായ് ഒന്നിന് രാവിലെ കൊച്ചുവേളിയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. അന്നേ ദിവസം രാത്രിയോടെ ട്രെയിന്‍ മംഗളൂരുവില്‍ എത്തിച്ചേരും. 

എട്ട് കോച്ചുകളാണ് പുതിയ സര്‍വീസിനുമുള്ളത്. 11 മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് കൊച്ചുവേളിയില്‍ നിന്നും മംഗളുരുവില്‍ എത്തിച്ചേരും.

കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. 

എസി ചെയര്‍കാറില്‍ കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് 1470 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടില്‍ എക്‌സിക്യുട്ടീവ് ചെയര്‍കാറില്‍ 2970 രൂപയും നിരക്കാവും. 

ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു. ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

വന്ദേ ഭാരത് സമയക്രമം: (എത്തിച്ചേരുന്നത് / പുറപ്പെടുന്നത്)
കൊച്ചുവേളി 10.45
കൊല്ലം 11.40 – 11.43
കോട്ടയം 12.55 -12.58
എറണാകുളം ടൗണ്‍ 14.02 – 14.05
തൃശൂര്‍ 15.20 – 15.23
ഷൊര്‍ണൂര്‍ ജംഗ്ഷന്‍ 16.15 -16.20
തിരൂര്‍ 16.50 -16.52
കോഴിക്കോട് 17.32 -17.35
കണ്ണൂര്‍ 18.47 – 18.50
കാസര്‍കോട് 20.32 – 20.34
മംഗളുരു സെന്‍ട്രല്‍ 22.00.

Related Articles
News4media
  • Kerala
  • News

ആ കണക്കുകൾ ശരിയല്ല; 2,14,137 രൂപ ഡ്രഗ്സ് ഇൻസ്പെക്ടർ പലിശ സഹിതം തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട...

News4media
  • Kerala
  • News

അമേരിക്കയിൽ പിറന്നാൾ ആഘോഷങ്ങൾക്കിടെ സ്വന്തം തോക്കിൽ നിന്ന് വെടിപൊട്ടി; ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന...

News4media
  • Kerala
  • News

എഴ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ; അതിഥി തൊഴിലാളികളെ ജോലിക്ക് കയറ്റാൻ കൈക്കൂലി വാങ്ങുന്നത് 1000 രൂ...

News4media
  • Kerala
  • News

തമിഴ്നാട്ടിൽ പുതിയ വന്ദേഭാരത്; കോളടിച്ചത് കേരളത്തിലെ ഈ ജില്ലക്കാർക്ക്; ചെന്നൈ യാത്ര ഇനി എന്തെളുപ്പം

News4media
  • Editors Choice
  • Kerala
  • News

കേരളത്തിലൂടെ സർവീസ്‌ നടത്തുന്ന ഒരു ട്രെയിനിനും കവചിന്റെ സുരക്ഷയില്ല; കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധ...

News4media
  • India
  • News
  • Top News

സ്വാതന്ത്രദിന സമ്മാനം;വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ട്രയൽ റൺ ഓഗസ്റ്റ് 15ന്

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]