മലയാളത്തിന്റെ ഗാനഗന്ധർവൻ കെ.ജെ. യേശുദാസിനെ അമേരിക്കയിൽ പോയി കണ്ട് വാനമ്പാടി കെ.എസ്.ചിത്ര. സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് അമേരിക്കയിൽ എത്തിയപ്പോഴാണ് കെ.ജെ. യേശുദാസിന്റെ വസതി ചിത്ര സന്ദർശിച്ചത്. ഒന്നരമാസത്തോളം ചിത്ര അമേരിക്കയിൽ ഉണ്ടാകും. യേശുദാസും ചിത്രയും നിഷാദും ഒരുമിച്ചുള്ള ചിത്രം ഇതിനകം ആരാധകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. ഇഷ്ടഗായകരെ ഒരേ ഫ്രെയിമിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. മുൻപ് ഗായകൻ എം.ജി.ശ്രീകുമാറും ഭാര്യ ലേഖയും അമേരിക്കയിൽ വച്ചു യേശുദാസിനെ സന്ദർശിച്ചതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. മലയാളത്തിലെ രണ്ടു അതുല്യ ഗായകർക്കൊപ്പമുള്ള ചിത്രം ഗായകൻ കെ.കെ.നിഷാദ് ആണ് പങ്കുവെച്ചത് ഇതിഹാസഗായകർ ഒരുമിച്ചുള്ള ചിത്രം നിഷാദ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘അളവില്ലാത്ത വിധം അനുഗ്രഹീതനാണു ഞാൻ. ഈ നിമിഷം എന്നിലൂടെ ഒഴുകുന്ന ശുദ്ധമായ സന്തോഷം അറിയിക്കാൻ വാക്കുകൾ പോരാ. ഈ നിമിഷത്തിനു പ്രപഞ്ചത്തോട് ഞാൻ എന്നും കടപ്പെട്ടിരിക്കും’, ചിത്രം പങ്കുവച്ചു നിഷാദ് കുറിച്ചു.
