News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

വാകവനത്തിലേയ്ക്ക് പോരൂ…. കാറ്റുകൊണ്ട് നടക്കാം

വാകവനത്തിലേയ്ക്ക് പോരൂ…. കാറ്റുകൊണ്ട് നടക്കാം
January 10, 2024

വാഗമണ്ണും രാമക്കൽമേടുമൊക്കെ കാണാനെത്തുന്ന കൂടെ വനത്തിന്റെ വന്യത ആസ്വദിച്ച് വന്യ ജീവികളെയും കണ്ടൊരു യാത്ര എങ്ങിനെയുണ്ടാകും. അൽപം സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ഏറെ ആസ്വദിയ്ക്കാൻ കഴിയുന്ന ട്രക്കിങ് ആണ് വാകവനത്തിലൂടെയുള്ള വിൻഡി വാക്ക് . വനം വകുപ്പിന്റെ മേൽനോട്ടത്തിലായതിനാൽ സാഹസികതയ്‌ക്കൊപ്പം സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകി അഞ്ച് മലകൾ കയറിയിറങ്ങി ഏഴുകിലോമീറ്ററോളം നീളുന്ന യാത്ര. ഇടുക്കി കുമരികുളത്തു നിന്നുമാണ് ട്രക്കിങ് ആരംഭിയ്ക്കുന്നത്. കുമരികുളത്ത് വനം വകുപ്പ് എക്കോ ഡവലപ്‌മെന്റ് കമ്മിറ്റികളുമായി ചേർന്ന് സ്ഥാപിച്ച ടിക്കറ്റ് കൗണ്ടർ ഉണ്ട്. 200 രൂപയാണ് ടിക്കറ്റ് നിരക്ക് ആറുപേർ ചേർന്ന സംഘമായാണ് ട്രക്കിങ് ആരംഭിയ്ക്കുക. സംഘത്തിനൊപ്പം വനം വകുപ്പ് ഏർപ്പെടുത്തിയ ഗൈഡും ഉണ്ടാകും. വനത്തിന്റെ ഉള്ളും പുറവും അറിയാവുന്ന ഗൈഡുകൾ തരുന്ന നിർദേശങ്ങൾ കർശനമായി പാലിച്ചേ തീരു. മദ്യം,പ്ലാസ്റ്റിക് വസ്തുക്കൾ ,സിഗരറ്റ് , സഞ്ചാരികൾക്കൊപ്പം എത്തുന്ന നായകൾ തുടങ്ങിയവയുമായി വനത്തിൽ പ്രവേശിപ്പിക്കില്ല. മഴക്കാലമാണെങ്കിൽ അട്ടകടിയെ പ്രതിരോധിയ്ക്കാനുള്ള മാർഗങ്ങളും കരുതി വനത്തിലേയ്ക്ക് കയറാം.

കുമരികുളത്തു നിന്നുമാണ് ട്രക്കിങ് ആരംഭിയ്ക്കുന്നത്. തീപിടുത്തം തടയാൻ വനം വകുപ്പ് തെളിച്ചിട്ട ഫയർ ലൈനുകളിലൂടെ നടന്നു തുടങ്ങാം. കുത്തനെയുള്ള കയറ്റം നടന്നു കയറുമ്പോൾ വനത്തിന്റെ വന്യതയ്‌ക്കൊപ്പം അകലെയുള്ള തേയില പ്ലാന്റേഷന്റെ കാഴ്ച്ചകളും കാണാം . പുൽത്തകിടി പോലെ പരന്നു കിടക്കുന്ന തേയില എസ്റ്റേറ്റുകളിലെ മൊട്ടക്കുന്നുകൾ. കയറ്റം കയറി നിൽക്കുന്നത് മുന്തിരിപ്പാറയിലാണ്. കാട്ടുമുന്തിരിച്ചെടികൾ പൂത്തു നിൽക്കുകയാണ് വിളഞ്ഞു കഴിഞ്ഞാൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് പറിച്ചു തിന്നാം. വേനലിൽ ശോഷിച്ച അരുവി ചാടിക്കടന്ന് നടന്നു തുടങ്ങുമ്പോൾ പില്ലറുകൾ താങ്ങി നിർത്തിയ വനം വകുപ്പ് ഓഫീസ്. വന്യ മൃഗങ്ങളെ ഭയന്ന് ചുറ്റും കിടങ്ങ് തീർത്തിട്ടുണ്ട്. വന്യ മൃഗ ആക്രമണങ്ങളിൽ നിന്നുള്ള സുരക്ഷയെക്കരുതി മുകൾ നിലയിലാണ് ഓഫീസ് പ്രവർത്തനം.

വനം വകുപ്പ് ഓഫീസ് പിന്നിട്ട് കഴിഞ്ഞാൽ കസേരക്കാനം മലയാണ് ലക്ഷ്യം . ഇരിയ്ക്കാൻ പാകത്തിന് ഏതാനും കല്ലുകൾ ഉള്ളതിനാലാണ് മലയ്ക്ക് കസേരക്കാനമെന്ന പേര് ലഭിച്ചത്. കസേരക്കാനം മലയിൽ നിന്ന് നോക്കിയാൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ല് കാണാം. മൂടൽ മഞ്ഞ് ഇടയ്ക്ക് ഇല്ലിക്കൽ കല്ലിന്റെ കാഴ്ച്ച മറയ്ക്കും. കസേരക്കാനത്തെ കാഴ്ച്ചകൾക്ക് ശേഷം അടുത്ത മല കയറണം. മലമുകളിലെത്തിയാൽ ഇടുക്കി ജലാശയത്തിന്റെ ഏതാനും ഭാഗങ്ങളും ഇടുക്കി ജില്ലാ ആസ്ഥാനമായ പൈനാവിലെ കളക്ട്രേറ്റ് സമുച്ചയവും കാണാം.

അടുത്ത യാത്ര ചില്ലള്ള് മലയിലേയ്ക്കാണ് മലയിൽ ചെറിയൊരു അള്ള് ഉള്ളതിനാലാണ് ചില്ലള്ളെന്ന പേര് ലഭിച്ചത്. ചില്ലള്ള് മലയുടെ മുകളിലെത്തിയാൽ പിന്നെ ശക്തമായ കാറ്റു വീശിത്തുടങ്ങും കാറ്റ് എതിർ ദിശയിൽ നിന്നാണെങ്കിൽ മുന്നോട്ട് നീങ്ങാൻ പ്രയാസമാണെന്ന് തോന്നിപ്പോകുന്നത്ര ശക്തി. ആഞ്ഞുവിശുന്ന കാറ്റിനെ എതിരിട്ട് മലയിറങ്ങി. ഈറ്റക്കട്ട മലയിലേയ്ക്കാണ് യാത്ര മലയുടെ ഒരു വശം നിറയെ ഈറ്റയാണ്. ആനകൾക്ക് ഏറെയിഷ്ടപ്പെട്ട ‘വീതിപ്പോത’ എന്ന് അറിയപ്പെടുന്ന പുല്ലും മലയിൽ നിറഞ്ഞിരിയ്ക്കുന്നു. ആനക്കൂട്ടം സ്ഥിരമായെത്തുന്ന സ്ഥലമെന്നും സൂക്ഷിക്കണമെന്നും ഗൈഡുകൾ നിർദേശം നൽകി. എന്നാൽ ആനകളെ കാണാനായില്ല . പുല്ല് തിന്നതിന്റെയും ഈറ്റയൊടിച്ചതിന്റെയും തെളിവുകൾ അവശേഷിപ്പിച്ച് അവ മടങ്ങിപ്പോയിരിയ്ക്കുന്നു. പുല്ല് നിറഞ്ഞ മലയിൽ നിന്നും അടുത്ത് കാണുന്ന മലയിലേയ്ക്ക് തെളിച്ചിട്ട വഴിയുടെ പാടുകൾ വനം വകുപ്പ് ഓഫീസർമാർക്ക് ബീറ്റിന് പോകാനുള്ള വഴിയാണോയെന്ന് സംശയിച്ച് പോകും എന്നാൽ ആനത്താരകളാണ് അതെന്ന് ഗൈഡുകൾ.

ഈറ്റക്കട്ട പിന്നിട്ട് ആനമലയിലുള്ള വ്യൂ പോയിന്റിലേയ്ക്ക് നടന്നു തുടങ്ങി. ആനകളെ കാണാൻ ഏറ്റവും സാധ്യതയുള്ള സ്ഥലം. മലകയറി മുകളിലെത്തുമ്പോൾ അതിശയിപ്പിക്കുന്ന ദൃശ്യ ഭംഗിയാണ് സഞ്ചാരികളെ കാത്തിരിയ്ക്കുന്നത്. താഴെ പരന്ന് കിടക്കുന്ന ഇടുക്കി ജലാശയത്തിന്റെ കാഴ്ച്ച. പുൽമേടുകളിൽ മേഞ്ഞു നടക്കുന്ന രണ്ട് ആനകൾ . മേലാകെ ചെളി വാരിയിട്ട് പുല്ല് പറിച്ച് തിന്നുന്നു . ആനകൾ കൂട്ടത്തോടെ ഇവിടെ എത്താറുണ്ടെന്നും വേനൽ കടുത്തതിനാൽ വെള്ളം തേടി ഇടുക്കി ജലാശയത്തിന്റെ ഭാഗത്തേയ്ക്ക് കടന്നിരിയ്ക്കാമെന്നും ഗൈഡുകൾ. ആനകൾക്ക് പുറമെ കാട്ടുപന്നിയും കേഴമാനുമാണ് വനത്തിൽ ധാരാളമുള്ളത്. ആനമലയും പിന്നിട്ട് ട്രക്കിങിന്റെ അവസാന ഭാഗമായ കുരിശുമലയിലേയ്ക്ക് കടന്നു. കുരിശുമലയിലെ ചെറിയ നീരുറവകളും ചതുപ്പുകളുമുള്ള ഭാഗത്ത് ആനക്കുട്ടം തമ്പടിച്ചതിന്റെ ലക്ഷണങ്ങൾ. മരങ്ങളിൽ ആന പുറം ചൊറിഞ്ഞതിന്റെയും മൺ തിട്ടകളിൽ കൊമ്പ് ആഴ്ന്നിറങ്ങിയ പാടുകളും കാണാം. കുരിശുമലയിൽ ചിലയിടങ്ങളിൽ പ്ലാവുകൾ കാണാം. ചക്ക ധാരാളമായി ലഭിയ്ക്കുന്ന സമയങ്ങളിൽ ഇവിടങ്ങളിൽ ആനക്കൂട്ടമിറങ്ങി ചക്ക പറിച്ച് തിന്നാറുണ്ട്. കുരിശുമലയിലെത്തുന്നതോടെ ട്രക്കിങ് അവസാനിക്കുകയാണ്. ഇവിടെ നിന്നും വേഗത്തിൽ ജനവാസ കേന്ദ്രങ്ങളിലെത്താൻ കഴിയും. സഞ്ചാരികൾക്ക് ടാക്‌സി വിളിച്ച് തിരികെ കുമരികളത്തേയ്ക്ക് മടങ്ങാനും ഗൈഡുകൾ സഹായം ചെയ്ത് തരും.

ഫോൺ : 9562985570, 9496233564 ( വനം വകുപ്പ് ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി )

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • Kerala
  • News
  • News4 Special

ശർക്കര, ചുക്ക്, ഏലയ്‌ക്ക എന്നിവയുടെ ഉപയോഗം പകുതിയാക്കണം; അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്‌ക്ക...

News4media
  • Featured News
  • Kerala
  • News
  • News4 Special

വടക്കുംനാഥന് ശേഷം വിശാലാക്ഷി സമേതനായ വിശ്വനാഥൻ; സന്ദീപ് വാര്യർ മറുകണ്ടം ചാടിയപ്പോൾ ഭിന്നത മറന്ന് ബിജ...

News4media
  • India
  • News
  • News4 Special

ഇത്രയും വർഷം കഴിഞ്ഞിട്ടും തിരുശേഷിപ്പ് അഴുകിയതേയില്ല, ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്…വിശുദ്ധ ഫ്ര...

News4media
  • Kerala
  • News
  • Top News

മഴ ചതിക്കും; ട്രക്കിം​ഗിന് താൽക്കാലിക നിരോധനം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]