തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക്. ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള ജോസ് വള്ളൂർ രാജിവച്ചതിന് പിന്നാലെയാണ് തീരുമാനം. താല്‍ക്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ മാധ്യമങ്ങളെ അറിയിച്ചു. (VK Sreekandan took charge as the interim president of thrissur dcc)
തൃശൂരിലെ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ എല്ലാവശവും പരിശോധിച്ച് കെപിസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗമായ കെസി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് സമിതിയിലുള്ളത്.
ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള ജോസ് വള്ളൂരിന്റെ രാജി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള എംപി വിന്‍സെന്റിന്റെ രാജി യുഡിഎഫ് ചെയര്‍മാന്‍ വിഡി സതീശനും അംഗീകരിച്ചു. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ജില്ലാ ഭാരവാഹികളായ സജീവന്‍ കുര്യാച്ചിറ, എംഎല്‍ ബേബി എന്നിവരെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
Read More: ആരും ഭയപ്പെടരുത്!! നാളെ സംസ്ഥാനത്ത് 85 സൈറണുകൾ മുഴങ്ങും; തിരുവനന്തപുരത്ത് ഈ എട്ടിടങ്ങളിൽ
Read More: ‘ദ ട്രയൽ’ താരം നൂർ മാളബിക ദാസിനെ മരിച്ചനിലയിൽ കണ്ടെത്തി, മൃതദേഹം അഴുകിയ നിലയിൽ
Read More: നിയമസഭാ ഉപതെരഞ്ഞെടുപ്പ് ജൂലൈ 10 ന്; വോട്ടണ്ണൽ 13ന്