web analytics

ഓട്ടോമാറ്റിക് വാഹനങ്ങളിലെ L മോഡിന്റെ ഉപയോഗം

ഓട്ടോമാറ്റിക് വാഹനങ്ങളിലെ L മോഡിന്റെ ഉപയോഗം

ഓട്ടോമാറ്റിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത്തരം വാഹനങ്ങളിലുള്ള L മോഡ് സംവിധാനം എന്താണെന്ന് അറിയാത്തവരും ഉണ്ട്. ഓട്ടോമാറ്റിക് വാഹനങ്ങളിലെ L മോഡ് എന്നാൽ “Low” അല്ലെങ്കിൽ “Low Gear” മോഡ് എന്നാണ് വിളിക്കുന്നത്.

ഇത് എഞ്ചിൻ ബ്രേക്കിംങ്ങും ടോർക്കും വർദ്ധിപ്പിക്കുന്നതിനായി താഴ്ന്ന ഗിയറിൽ നിലനിർത്തുന്ന ഒരു ഡ്രൈവിംഗ് മോഡാണ്. L മോഡിന്റെ പ്രധാന ഉപയോഗങ്ങൾ അറിയാം

  • ഒരു ഇറക്കം ഇറങ്ങുന്ന സമയത്ത് എഞ്ചിൻ ബ്രേക്കിംഗ് ഉപയോഗിച്ച് വേഗത നിയന്ത്രിക്കാൻ L മോഡ് സഹായിക്കുന്നു. ഇതിനാൽ കൂടുതലായി ബ്രേക്ക് അപ്ലൈ ചെയ്യാതിരിക്കാനും ബ്രേക്ക് അമിത ചൂട് ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
  • കുത്തനെയുള്ള കുന്നുകൾ കയറുന്ന സമയത്ത് കൂടുതൽ ടോർക്ക് ലഭിക്കാൻ ഇത് സഹായിക്കുന്നു.
  • കനത്തട്രാഫിക്കിൽ വാഹനം പതുക്കെ നീങ്ങുമ്പോൾ കൂടുതൽ നിയന്ത്രണം ലഭിക്കാൻ സഹായകമാണ്.
  • സാധാരണ നിരപ്പായ റോഡുകളിൽ സാധാരണ ഡ്രൈവിംഗിന് L മോഡ് ഉപയോഗിക്കാൻ പാടില്ല. ഇത് എഞ്ചിൻ അമിതമായി കറങ്ങാനും ഇന്ധനം കൂടുതൽ ഉപയോഗിക്കാനും കാരണമാകും.
  • L മോഡിൽ ഗിയർ സാധാരണയായി 1-2 ഗിയറുകളിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കും. അതുകൊണ്ട് തന്നെ ഉയർന്ന വേഗതയിൽ ഇത് ഉപയോഗിക്കരുത്.

ചുരുക്കത്തിൽ പറഞ്ഞാൽ ‘L’ മോഡ് എന്നത് വാഹനത്തിന് കുറഞ്ഞ വേഗതയിൽ കൂടുതൽ ശക്തിയും നിയന്ത്രണവും ആവശ്യമുള്ള സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ഒരു ഗിയർ മോഡാണ്.

ഇത് ഡ്രൈവറെ വാഹനത്തിന്മേൽ കൂടുതൽ നിയന്ത്രണം നേടാൻ സഹായിക്കുന്നു. പ്രത്യേകിച്ചും വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ഇത് ഏറെ സഹായകമാണ്.

മഹീന്ദ്രയുടെ ഈ സ്വാതന്ത്ര്യദിനത്തിലെ സർപ്രൈസ്; അത് ഇലക്ട്രിക് ഥാർ എന്ന് വാഹന പ്രേമികൾ

ഥാർ, എക്‌സ്‌യുവി 700, ഥാർ റോക്‌സ് തുടങ്ങിയ വാഹനങ്ങളെല്ലാം സ്വാതന്ത്ര്യദിനത്തിൽ മഹീന്ദ്ര പുറത്തിറക്കിയ പ്രമുഖ വാഹനങ്ങളാണ്.

എന്നാൽ ഈ വർഷം എന്തായിരിക്കും മഹീന്ദ്ര ഇന്ത്യയിലെ ഉപയോക്താക്കൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് എന്നറിയാനുള്ള കൗതുകത്തിലാണ് രാജ്യത്തെ വാഹനപ്രേമികൾ. ആകാംക്ഷ ജനിപ്പിക്കുന്ന ഒരു ടീസറും മഹീന്ദ്ര ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

വിഷൻ ടി എന്ന് വെളിപ്പെടുത്തിയിട്ടുള്ള ടീസറാണ് മഹീന്ദ്ര ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഓഗസ്റ്റ് 15-ന് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ വെളിപ്പെടുത്തുന്ന വാഹനമോ കൺസെപ്‌റ്റോ ആയിരിക്കും വിഷൻ ടി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് വിലയിരുത്തൽ.

വിഷൻ ടി എന്നത് കഴിഞ്ഞ വർഷം പ്രദർശിപ്പിച്ച ഥാർ ഇലക്ട്രിക് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് ആയിരിക്കുമോയെന്നും അഭ്യൂഹങ്ങൾ ഉണ്ട്.

മഹീന്ദ്രയുടെ ഫ്രീഡം എൻയു പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്ന ആദ്യ മോഡലായിരിക്കും വിഷൻ ടി എന്നാണ് വിലയിരുത്തൽ.

ടീസർ പങ്കുവെച്ചെങ്കിലും പുറത്തിറക്കാനൊരുങ്ങുന്ന വാഹനമോ കൺസെപ്‌റ്റോ സംബന്ധിച്ച് മഹീന്ദ്ര മറ്റ് സൂചനകളൊന്നും പുറത്തു വിട്ടിട്ടില്ല.

ടീസർ ചിത്രത്തിൽ നിന്ന് ഇത് ഇലക്ട്രിക് ഥാർ തന്നെയായിരിക്കുമെന്നാണ് മഹീന്ദ്ര ആരാധകർ പ്രതീക്ഷിക്കുന്നത്.

വിഷൻ ടി-ക്ക് പുറമെ, വേറെയും ഇലക്ട്രിക്, ഇന്റേണൽ കംബസ്റ്റിയൻ എൻജിൻ മോഡലുകളും ഓഗസ്റ്റ് 15-ന് മഹീന്ദ്ര പ്രദർശനത്തിന് എത്തിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബൊലേറൊ നിയോ മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് മാത്രമാണ് ഇതിൽ ഉറപ്പായ മോഡൽ.

ഥാറിന്റെ ഇലക്ട്രിക് മോഡൽ ഇന്ത്യൻ നിരത്തുകളിലും എത്തുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഉൾപ്പെടെ ഉറപ്പുനൽകിയിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങൾക്കായി മഹീന്ദ്ര വികസിപ്പിച്ചിട്ടുള്ള ഇൻഗ്ലോ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയായിരിക്കും ഥാർ ഇലക്ട്രിക് ഒരുങ്ങുകയെന്നായിരുന്നു പുറത്തുവന്ന ആദ്യ സൂചനകൾ.

കോമൺ ബാറ്ററി പാക്ക് ഡിസൈനിനൊപ്പം യൂണിഫോം സെൽ-ടു-പാക്ക് സാങ്കേതികവിദ്യയുമാണ് ഈ പ്ലാറ്റ്‌ഫോമിന്റെ സവിശേഷതയായി വിശേഷിപ്പിക്കുന്നത്.

മുൻ വർഷങ്ങളിൽ പ്രദർശിപ്പിച്ചിട്ടുളള കൺസെപ്റ്റ് അനുസരിച്ച്, റെഗുലർ ഥാറിൽ നിന്ന് വ്യത്യസ്തമായ ലുക്കാണ് ഇലക്ട്രിക് മോഡലിന്റേത്. റെട്രോ സ്‌റ്റൈലിലാണ് എക്സ്റ്റീരിയർ.

ചതുത്തിൽ ഒരുങ്ങിയിട്ടുള്ള ഡിആർഎല്ലും ഹെഡ്‌ലൈറ്റും. പുതുമയോടെ തീർത്തിരിക്കുന്ന ഗ്രില്ല്, ഓഫ്‌റോഡ് വാഹനങ്ങളെ ഓർമപ്പെടുത്തുന്ന ബമ്പർ, ഹമ്മറിലേതിന് സമാനമായി ഒരുക്കിയിട്ടുള്ള വിൻഡ് ഷീൽഡ് എന്നിവ മുഖഭാവം അലങ്കരിക്കുമ്പോൾ, എൽ.ഇ.ഡി. ടെയ്ൽലൈറ്റും മസ്‌കുലർ ബമ്പറുമെല്ലാമാണ് പിൻഭാഗം ആകർഷകമാക്കുന്നത്.

Summary: Many drivers use automatic vehicles, but not everyone is aware of the “L” mode. In automatic transmission cars, the “L” stands for “Low” or “Low Gear” mode. It is used for better control in certain driving conditions like steep hills or towing.

spot_imgspot_img
spot_imgspot_img

Latest news

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

Other news

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബജറംഗ് ദൾ പ്രവർത്തകർ

ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബജറംഗ് ദൾ പ്രവർത്തകർ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ...

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട്

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട് കോഴിക്കോട്: ജില്ലയിലെ വിവിധ...

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ

കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി ഇടുക്കിയിൽ...

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ തൃശൂർ: നടിയെ ആക്രമിച്ച കേസിലെ...

ഭാര്യയുടെ ചികിത്സ സാമ്പത്തികമായി തകർത്തു; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, ഒന്നാം സമ്മാനം സ്വന്തം വീട്, അറസ്റ്റിൽ

ഭാര്യയുടെ ചികിത്സ; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, അറസ്റ്റിൽ കണ്ണൂർ: കായംകുളം...

Related Articles

Popular Categories

spot_imgspot_img