യുഎസ് ലെ വെള്ളപ്പൊക്കം: മരണസംഖ്യ 100 കടന്നു
ടെക്‌സസിലുണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്ന ടെക്‌സസ് ഹിൽ കൺട്രിയുടെ ചില ഭാഗങ്ങളിൽ രക്ഷാ പ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.
ഇതുവരെ 100 പേർ വെള്ളപ്പൊക്കത്തിൽ മരിച്ചിരുന്നു. ആറു കൗണ്ടികളിലായാണ് 100 പേർ മരിച്ചത്. കെർ കൗണ്ടിയിലാണ് കൂടുതൽ മരണങ്ങൾ നടന്നത്.
ഇവിടെ 56 മുതിർന്നവരും 30 കുട്ടികളും മരിച്ചു. കാണാതായ 161 പേരെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവായതിനാൽ ഇവരും മരിച്ചവരുടെ പട്ടികയിൽ പെടാനുള്ള സാധ്യത രക്ഷാ പ്രവർത്തകർ തള്ളിക്കളയുന്നില്ല.
ഗ്വാഡലൂപ്പ് നദിയുടെ തീരത്തുള്ള പെൺകുട്ടികളുടെ വേനൽക്കാല ക്യാമ്പിൽ പങ്കെടുത്ത 27 കുട്ടികൾ മരിച്ചു. കാലാവസ്ഥ നീരീക്ഷിക്കുന്നതിനും മുന്നറിയിപ്പ് നൽകപന്നതിലും ഉണ്ടായ വീഴ്ച്ച ഉണ്ടായി.
മരണസംഖ്യ ഉയരാനുള്ള കാരണമായി പറയുന്നത്.അടിയന്തര മുന്നറിയിപ്പുകൾ നൽകുന്നതിൽ എമർജൻസി മാനേജർമാർ പരാജയപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
സ്പെയിനിൽ വൻ വെള്ളപ്പൊക്കം; കാറുകളും വാഹനങ്ങളും ഒഴുകിപ്പോയി; 62 മരണം; ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമെന്നു സർക്കാർ
തെക്കുകിഴക്കൻ സ്‌പെയിനിലെ വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടം. കാറുകളും വാഹനങ്ങളും ഒഴുകിപ്പോകുകയും ഗ്രാമവീഥികൾ നദികളായി മാറുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
കുറഞ്ഞത് 62 പേർ മരിച്ചുവെന്ന് വലൻസിയയിലെ പ്രാദേശിക സർക്കാർ ബുധനാഴ്ച (ഒക്ടോബർ 30) റിപ്പോർട്ട് ചെയ്യുന്നു.
വലൻസിയയുടെ കിഴക്കൻ മേഖലയിൽ 51 പേർ മരിച്ചതായി സ്ഥിരീകരിച്ചു. കൂടാതെ, ക്യൂൻക നഗരത്തിൽ 88 വയസ്സുള്ള ഒരു സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയതായി കാസ്റ്റില്ല ലാ മഞ്ച മേഖലയിലെ കേന്ദ്ര സർക്കാർ ഓഫീസ് അറിയിച്ചു.
കിഴക്കൻ വലൻസിയ മേഖലയിൽ വെള്ളപ്പൊക്കത്തിൽ 60 ലധികം പേർ മരിച്ചതിനാൽ സ്പെയിൻ വ്യാഴാഴ്ച (ഒക്ടോബർ 31) മുതൽ മൂന്ന് ദിവസത്തെ ദുഃഖാചരണം ആചരിക്കുമെന്ന് സർക്കാർ മന്ത്രി അറിയിച്ചു.
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ബുധനാഴ്ച ഫിലിപ്പെ ആറാമൻ രാജാവുമായി സംസാരിക്കുകയും ഔദ്യോഗിക ദുഃഖാചരണ ദിനങ്ങളെക്കുറിച്ച് അറിയിക്കുകയും ചെയ്തു.
രക്ഷാപ്രവർത്തനം തുടരുന്നതിനാൽ, മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ജനങ്ങളോട് റോഡുകളിൽ നിന്ന് മാറിനിൽക്കാൻ നിർദ്ദേശിച്ചു.
എമർജൻസി പാതയിലൂടെ വാഹനമോടിച്ചയാൾക്ക് പിഴ
ദുബൈയിൽ എമർജൻസി പാതയിലൂടെ അമിത വേഗതയിൽ വാഹനമോടിച്ച ഡ്രൈവർക്ക് 50,000 ദിർഹം ( ഏകദേശം 10 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴയിട്ട് ദുബൈ പോലീസ് .
ഡ്രൈവറെ അറസ്റ്റ് ചെയ്ത പോലീസ് കാറും കസ്റ്റഡിയിലെടുത്തു. സമൂഹ മാധ്യമങ്ങളിൽ വീഡിയോ ക്ലിപ്പുകൾ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.
ഡ്രൈവറെ കൂടുതൽ ശിക്ഷാ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ സെഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു.
പ്രവാസി മലയാളി ദുബൈയിൽ കൊല്ലപ്പെട്ടു; ആനി മോൾ ഗിൽഡയെ കൊലപ്പെടുത്തിയത് സുഹൃത്ത്
ദുബൈ: മലയാളി യുവതിയെ ദുബൈയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26) ആണ് മരിച്ചത്.
ദുബായിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.
ദുബായിലെ കരാമയിൽ കഴിഞ്ഞ നാലിന് ആയിരുന്നു സംഭവം നടന്നത്. ആനിമോൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.
പ്രതിയെ ദുബൈ എയർപോർട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. കൊലപാതകത്തിലേക്കുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.
മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാൻ ഉള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകനും യാബ് ലീഗൽ സർവീസ് സി.ഇ.ഒയുമായ സലാം പാപ്പിനിശേരി, ഇൻകാസ് യൂത്തു വിംഗ് ഭാരവാഹികൾ ദുബായ് ഘടകം എന്നിവർ പറഞ്ഞു.
ദുബൈയിൽ വാഹന ഉടമകൾക്ക് വമ്പൻ പണി നൽകി പുതിയ പരിഷ്‌കാരങ്ങൾ:
ദുബൈയിൽ വാഹന ഉടമകൾക്ക് അധിക ബാധ്യതയായി പുതുതായി വന്ന സാലിക് ( ടോൾ ) ഗേറ്റുകളും വർധിപ്പിച്ച പാർക്കിങ്ങ് ഫീസും.
സാധാരണക്കാരനായ ഒരു വാഹന ഉടമ മുൻവർഷത്തെ അപേക്ഷിച്ച് 800 ദിർഹം വരെ മാസം കൂടുതൽ നൽകേണ്ടി വരുന്നതായാണ് കണക്കുകൾ.
ഇന്ധനച്ചെലവും , സാലിക്, പാർക്കിങ്ങ് ഫീസുകളുടെ വർധനവുമാണ് ചെലവ് വർധിപ്പിച്ചത്. നഗരത്തിലെ കനത്ത ഗതാഗതക്കുരുക്കുകളാണ് ഇന്ധനച്ചെലവുകൾ വർധിപ്പിക്കുന്നത്.
ദിവസം രണ്ട് സാലിക് ഗേറ്റുകൾ എങ്കിലും ഒരു പ്രവാസി കടന്നു പോകേണ്ടി വരുന്നു. മാസം 550- 600 ദിർഹമെങ്കിലും സാലിക് ചാർജായി ചെലവാകുന്നുണ്ട്.
വാഹനത്തിന് വർഷാവർഷം വരുന്ന ഫിറ്റനെസ് ടെസ്റ്റുകൾക്കും ഉയർന്ന ഇൻഷ്വറൻസിനും വലിയ ചെലവുകളാണ്.
സാധാരണക്കാരായ പ്രവാസികൾക്ക് വാഹനച്ചെലവുകൾ താങ്ങാൻ കഴിയുന്നതല്ലെന്ന് പ്രാദേശിക ദിനപ്പത്രമായ ഖലീജ് ടൈംസിനോട് പ്രവാസികളിൽ പലരും പ്രതികരിച്ചു.
Summary:
Rescue operations are ongoing in parts of Texas Hill Country that were devastated by recent flooding. So far, 100 people have died in the floods across six counties. Kerr County has reported the highest number of fatalities.