കൊച്ചി: ഞായറാഴ്ച സർവീസ് സമയം ദീർഘിപ്പിച്ച് കൊച്ചി മെട്രോ. യുപിഎസ്‌സി പരീക്ഷ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പരീക്ഷയെഴുതുന്നവർക്ക് കൃത്യ സമയത്ത് തന്നെ പരീക്ഷാ സെന്ററിൽ എത്തുന്നതിന് സഹായമായാണ് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചത്.(UPSC Exam: Kochi Metro with extra service on Sunday)
പരീക്ഷാ ദിനമായ ഞായറാഴ്ച രാവിലെ 7 മണി മുതൽ കൊച്ചി മെട്രോ സർവീസ് ആലുവ, തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കുമെന്ന് മെട്രോ അധികൃതർ അറിയിച്ചു. നിലവിൽ രാവിലെ 7.30നാണ് കൊച്ചി മെട്രോ ഞായറാഴ്ചകളിൽ സർവീസ് ആരംഭിച്ചിരുന്നത്.