കൊച്ചി: ‘മിന്നൽ മുരളി’ സിനിമയുടെ നിർമാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് സിനിമാറ്റിക് യൂണിവേഴ്‌സ് തുടങ്ങുന്നതായി അനൗൺസ് ചെയ്തിരുന്നു.Until further order the copyright of Minnal Murali shall not be infringed
ധ്യാൻ ശ്രീനിവാസനെ നായകനാക്കിയുള്ള ‘ഡിറ്റക്ടീവ് ഉജ്വലൻ’ എന്ന സിനിമയാണ് ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചത്. ഇപ്പോൾ ചിത്രത്തിനെതിരെ മിന്നൽ മുരളി സിനിമയുടെ തിരക്കഥാകൃത്തുക്കൾ രംഗത്തെത്തിയിരിക്കുകയാണ്.
തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ നൽകിയ പരാതിയിൽ മിന്നൽ മുരളിയുടെ കഥയും കഥാപാത്രങ്ങളും ഉപയോഗിച്ചുളള മറ്റെല്ലാ കലാസൃഷ്ടികളും എറണാകുളം ജില്ലാ കോടതി വിലക്കി.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ഡിറ്റക്ടീവ് ഉജ്വലൻ’ എന്ന സിനിമയുടെ നിർമ്മാതാക്കളായ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിനാണ് പകർപ്പവകാശം ചൂണ്ടിക്കാട്ടി കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ‘മിന്നൽ മുരളിയുടെ പകർപ്പാവകാശം ലംഘിക്കപ്പെടാൻ പാടില്ല എന്നും കോടതി പറഞ്ഞു.
സോഫിയ പോൾ, നെറ്റ്ഫ്ലിക്സ് ഇന്ത്യ, അമർ ചിത്രകഥ, സ്പിരിറ്റ് മീഡിയ, ഡിറ്റക്ടീവ് ഉജ്വലന്റെ സംവിധായകരായ ഇന്ദ്രനീൽ ഗോപികൃഷ്ണൻ, രാഹുൽ ജി എന്നിവർക്കാണ് കോടതി നിർദ്ദേശം.
മിന്നൽ മുരളിയിലെ കഥാപാത്രങ്ങളായ ബ്രൂസ് ലീ ബിജി, ജോസ്മോൻ, പിസി സിബി പോത്തൻ, എസ് ഐ സാജൻ തുടങ്ങിയ കഥാപാത്രങ്ങളുമായി ബന്ധപ്പെടുന്ന കാര്യങ്ങൾ വാണിജ്യപരമായോ അല്ലാതെയോ പ്രചരിപ്പിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സോഫിയ പോളിന്റെ ഉടമസ്ഥതയിലുളള വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സാണ് 2021ൽ മിന്നൽ മുരളി നിർമ്മിച്ചത്.
മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണ ്മിന്നല്‍ മുരളി. ബേസില്‍ ജോസഫിന്‍റെ സംവിധാനത്തില്‍ റിലീസ് ചെയ്ത ചിത്രം ആഗോളതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ആയിരുന്നു മിന്നല്‍ മുരളി റിലീസ് ചെയ്തത്. ടൊവിനോയ്ക്ക് ഒപ്പം അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് , ഗുരു സോമ സുന്ദരം തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു. ഷാൻ റഹ്മാൻ ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്