web analytics

15 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികളും സ്ത്രീകളും താമസിക്കുന്ന വീടുകളിൽ പട്ടുപാവാടകൾ വിരിക്കും; മാണിക്കൽ പഞ്ചായത്തിൽ ഭീതി പരത്തുകയാണ് അജ്ഞാതർ

തിരുവനന്തപുരം: രാത്രികാലങ്ങളിൽ വീടുകളിലെത്തി പട്ടുപാവാട വിരിക്കും ചില ഇടത്ത് അലമാര കുത്തിത്തുറക്കും. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ മാണിക്കൽ പഞ്ചായത്തിൽ ഭീതി പരത്തുകയാണ് അജ്ഞാതർ. സ്ത്രീകൾ താമസിക്കുന്ന വീടുകളിലാണ് രാത്രികാലങ്ങളിൽ അജ്ഞാതസംഘത്തിന്റെ പരിഭ്രാന്തി പരത്തൽ. Unknown persons are spreading fear in Manikal Panchayat in Venjaramoot, Thiruvananthapuram

മൂന്നു മാസങ്ങൾക്ക് മുമ്പാണ് സംഭവങ്ങളുടെ തുടക്കം . രാത്രികാലങ്ങളിൽ രണ്ടോ മൂന്നോ പേർ ഇരുചക്ര വാഹനത്തിലെത്തി, പ്രദേശത്തെ വീടുകളിൽ പച്ചയും ചുവപ്പും നിറത്തിലുള്ള പട്ടുപാവാടകൾ വിരിക്കും. 15 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികളും സ്ത്രീകളും താമസിക്കുന്ന വീടുകളിലാണ് പട്ടുപാവാടകൾ സ്ഥിരമായി പ്രത്യക്ഷപ്പെടുന്നത്. വീടുകൾ കുത്തി തുറന്നും അലമാരികളിൽ ഇരിക്കുന്ന വസ്ത്രങ്ങൾ പുറത്തെടുത്തിട്ടും ഇവർ ഭീതി പരത്താറുണ്ട്.

സംഭവത്തിൽ ബന്ധമുണ്ടെന്ന് കരുതുന്ന ആളുടെ വാഹനം കഴിഞ്ഞ ദിവസം നാട്ടുകാർ പിടികൂടി വെഞ്ഞാറമൂട് പൊലീസിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ പൊലീസ് ഒരുതരത്തിലുള്ള നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതേത്തുടർന്ന് ആഭ്യന്തരമന്ത്രിക്കും പോലീസിലെ ഉന്നത അധികാരികൾക്ക് പരാതി നൽകാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

Related Articles

Popular Categories

spot_imgspot_img