കൊച്ചി: മട്ടാഞ്ചേരിയിൽ പോലീസുകാരേയും നാട്ടുകാരേയും വട്ടംകറക്കി
പന്ത്രണ്ടുവയസുകാരന്റെ തട്ടികൊണ്ടുപോകൽ നാടകം.
വെള്ള കാറിലെത്തിയ അജ്ഞാതർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് വ്യാജ കഥ ചമച്ചാണ് 12കാരൻ പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.
തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചവരിൽ നിന്ന് രക്ഷപ്പെട്ടെന്നും ബാഗ് കാറിൽ എത്തിയവരുടെ കൈവശമാണെന്നും കൂവപ്പാടത്ത് താമസിക്കുന്ന ആറാം ക്ലാസുകാരൻ പറഞ്ഞതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് പൊലീസിൽ വിവരമറിയിച്ചു. പിന്നീട് വിശദമായി ചോദിച്ചപ്പോഴാണ് ആരോപണം വ്യാജമാണെന്ന് തെളിഞ്ഞത്.