അതീവഗൗരവ സുരക്ഷാ ഭീഷണി ഉണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന് Z കാറ്റഗറി വിഐപി സെക്യൂരിറ്റി ഒരുക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അതീവ ഗൗരവമായ സുരക്ഷാ ഭീഷണിയുള്ളതിനാലാണ് സായുധങ്ങളുടെ സുരക്ഷ അദ്ദേഹത്തിന് ഒരുക്കുന്നത്. 40 മുതൽ 45 വരെ സിആർപിഎഫ് ജവാൻമാരാണ് രാജിത് കുമാറിന്റെ സുരക്ഷയ്ക്കായി ഇനിമുതൽ ഉണ്ടാവുക എന്ന് വാർത്ത ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. കമ്മീഷൻ ആസ്ഥാനമായ നിർവചൻ സദനിലും വസതിയിലും മാത്രമല്ല രാജ്യത്ത് എവിടെ സഞ്ചരിക്കുമ്പോഴും കമ്മീഷണർക്ക് ഈ സുരക്ഷ ഉണ്ടാകും.
ഡൽഹി പോലീസിന്റെ സായുദ്ധസംഘമാണ് സുരക്ഷ ഒരുക്കുന്നത്. നിലവിൽ ഡൽഹി പോലീസിന് തന്നെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർ മാരുടെയും സുരക്ഷ ചുമതലയുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കേന്ദ്രസേനയുടെ സുരക്ഷ നൽകുന്നത് അത്യപൂർവ്വമായ സംഭവമാണ്. കേന്ദ്ര സുരക്ഷാ ഏജൻസിയുടെ റിപ്പോർട്ടിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഭീഷണിയുണ്ടെന്ന് പറയുന്നത്.ഇതനുസരിച്ചാണ് അദ്ദേഹത്തിന് സുരക്ഷ ഒരുക്കുന്നത്. ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ആരംഭിക്കേണ്ട സമയത്താണ് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ സുരക്ഷ വർധിപ്പിച്ചത്.