ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ മൂർഖൻ പാമ്പ്. കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെയാണ് ആശുപത്രിയിൽ പാമ്പിനെ കണ്ടെത്തിയത്. ഒന്നര അടിയോളം നീളം വരുന്ന മൂർഖൻ പാമ്പിന്റെ കുഞ്ഞിനെയാണ് കണ്ടെത്തിയത്. വനംവകുപ്പിന്റെ ആനിമൽ റെസ്ക്യൂ അംഗം ചാർലി വർഗീസിനെ വിവരമറിയിച്ചതിനെ താലൂക്ക് ആശുപത്രിയിൽ എത്തി പാമ്പിനെ കൂട്ടിലാക്കി. പിന്നീട് പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഹരിപ്പാട് താലൂക്ക് ആശുപത്രി പരിസരങ്ങൾ കാടുകയറി കിടക്കുന്നതിനാൽ വിഷപ്പാമ്പുകൾ നേരത്തെയും എത്തിയിരുന്നു. അധികൃതരുടെ അടിയന്തര ശ്രദ്ധ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാർ.