യുകെയിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്തിരുന്ന യുവതി നാട്ടിൽ അന്തരിച്ചു. ലണ്ടൻ ഗയ്സ് ആൻഡ് സെന്റ് തോമസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്ന സുരഭി പി ജോൺ (44) ആണ് അന്തരിച്ചത്. ഒരു വർഷമായി കാൻസർ രോഗത്തെ തുടർന്നുള്ള ചികിത്സയിൽ കഴിയുകയായിരുന്നു.
ഇന്ന് രാവിലെ 6.30 ന് അങ്കമാലി കറുകുറ്റിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ചികിത്സയ്ക്കായി യുകെയിൽ നിന്നും നാട്ടിൽ എത്തിയത് ഒരു മാസം മുൻപ് മാത്രമാണ്.
എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റി പൈനാടത്ത് പരേതരായ പി. ജെ. ജോൺ, ഏലിക്കുട്ടി എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: ഷാജു പി. ജോൺ, ജോഷി പി. ജോൺ, ഷിബു പി. ജോൺ, ബിജു പി. ജോൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് കറുകുറ്റി ക്രിസ്തുരാജാശ്രമ പള്ളിയിലെ കുടുംബക്കല്ലറയിൽ.
ഇരുപത് വർഷം മുൻപാണ് സുരഭിയും കുടുംബവും യുകെയിൽ എത്തുന്നത്. ഈസ്റ്റ് സസക്സ് ടൺബ്രിഡ്ജ് വെൽസിൽ താമസിച്ചു വരികയായിരുന്നു. തൃശൂർ പഴുവിൽ ആലപ്പാട്ട് പള്ളിപ്പുറത്തുകാരൻ ബിജോയ് വർഗീസ് ആണ് ഭർത്താവ്. ബെൻ, റിച്ചാർഡ്, വിക്ടോറിയ എന്നിവരാണ് മക്കൾ.
കേരള കൾചറൽ അസോസിയേഷന്റെ തുടക്കകാലം മുതലുള്ള സജീവ പ്രവർത്തകനും , മുൻ എക്സിക്യൂട്ടീവ് മെമ്പറും ആയ ബിജു പൈനാടത്തിന്റെ സഹോദരിയാണ് സുരഭി.
സുരഭിയുടെ ആകസ്മിക മരണത്തിൽ ന്യൂസ് ഫോർ മീഡിയ ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.