കേരളം രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ ഒന്നാമതാണെന്ന് റിപ്പോർട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാകുന്നത്. 2024 ജനുവരി – മാര്‍ച്ച് കാലയളവിലെ കണക്കുകളാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്ത് വിട്ടത്. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 31.8 ശതമാനം എന്നാണ് മന്ത്രാലയം പുറത്തുവിട്ട പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. 15 നും 29 വയസ്സിനുമിടയിൽ പ്രായമുള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കാണ് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ ഉള്ളത്.
യുവാക്കളെക്കാള്‍ അധികം യുവതികളാണ് കേരളത്തില്‍ തൊഴില്‍ രഹിതര്‍. സംസ്ഥാനത്ത് 15-നും 29-നുമിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 46.6 ശതമാനവും തൊഴില്‍രഹിതരാണ്. ഈ പ്രായ വിഭാഗത്തില്‍പ്പെട്ട യുവാക്കളില്‍ 24.3 ശതമാനം തൊഴില്‍രഹിതരാണ്. കേരളത്തിന് പുറമെ ജമ്മു കശ്മീര്‍ (28.2 ശതമാനം), തെലങ്കാന (26.1 ശതമാനം), രാജസ്ഥാന്‍ (24 ശതമാനം), ഒഡിഷ (23.3 ശതമാനം) എന്നീ സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ഡല്‍ഹിയാണ്. 3.1 %.
22 സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ടാണ് പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ഈ കാലയളവില്‍ തൊഴിലില്ലായ്മ നിരക്ക് 17 ശതമാനം ആണെന്നാണ് സര്‍വേയില്‍ പറയുന്നത്.
Read More: 24.05.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ
Read More: ഉഷ്ണതരംഗത്തിൽ വെന്തുരുകി ഉത്തരേന്ത്യ; രാജസ്ഥാനിൽ മരിച്ചത് 9 പേർ; അഞ്ചു ദിവസം കൂടി തുടരും
Read More: ഇനി ശബരി മാത്രം മതി!! മാവേലി സ്റ്റോറുകളില്‍ മറ്റ് ബ്രാന്‍ഡുകളുടെ വില്‍പ്പന നിര്‍ത്തും