web analytics

ചൂട് സഹിക്കാൻ വയ്യ, ബസിൽ ആള് കേറുന്നില്ല; കെഎസ്ആർടിസി സ്വിഫ്റ്റില്‍ കർട്ടന്‍ ഇടാൻ ആലോചന

തിരുവനന്തപുരം: കനത്ത ചൂട് മൂലം യാത്രക്കാരുടെ പരാതിയെ തുടർന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ കര്‍ട്ടന്‍ ഇടുന്ന കാര്യം പരിഗണിക്കുന്നു. മുന്നിലേക്കും പിന്നിലേക്കും നീക്കാവുന്ന ചില്ലുകളാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലുള്ളത്. ഈ ചില്ലുവഴി അസഹ്യമായ വെയില്‍ അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ബസില്‍ യാത്ര ചെയ്യാന്‍ ആളുകള്‍ കയറാത്തതിനെ തുടർന്നാണ് തീരുമാനം.

ബസ് ബോഡി കോഡില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. പെട്ടന്ന് തീപിടിക്കാന്‍ സാധ്യതയുള്ള സാധനസാമഗ്രികള്‍ ഒഴിവാക്കിയിരുന്നു. പഴയരീതിയിലെ ഷട്ടറുകളുടെ ഉപയോഗം നിര്‍ത്തുകയും പകരം ഗ്ലാസുകള്‍ നിര്‍ബന്ധമാക്കുകയുമായിരുന്നു. ബസുകളില്‍ കര്‍ട്ടന്‍ വ്യാപകമാക്കുന്നതിലൂടെ വെയിലേല്‍ക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ കര്‍ട്ടന്‍ ഇട്ടിട്ടുണ്ട്. ഇത് വ്യാപിപ്പിച്ചേക്കും. നിര്‍മ്മാണ വേളയില്‍ 50 ശതമാനത്തോളം പ്രകാശം തടയാന്‍ കഴിയുന്ന ടിന്റഡ് ഗ്ലാസുകള്‍ ഉപയോഗിക്കാറുണ്ട്. ഇത് ചെലവേറിയ കാര്യമായതുകൊണ്ട് തന്നെ ഇതേക്കുറിച്ച് കെഎസ്ആര്‍ടിസി ചിന്തിച്ചിരുന്നില്ല. എന്നാല്‍ സ്വകാര്യ ഓപറേറ്റര്‍മാര്‍ കര്‍ട്ടന്‍ ഉപയോഗിക്കാറുണ്ട്.

 

Read Also: കൊല്ലത്ത് സന്ദീപ് വാചസ്പതി, എറണാകുളത്ത് മേജർ രവി, ആലത്തൂർ രേണു സുരേഷ്, വയനാട് അബ്ദുള്ളക്കുട്ടി; ബിജെപി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

spot_imgspot_img
spot_imgspot_img

Latest news

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

Related Articles

Popular Categories

spot_imgspot_img