web analytics

നൃത്ത പരിപാടി സംഘടിപ്പിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ; കേസെടുത്ത് കൊച്ചി സിറ്റി പൊലീസ്; ആരോഗ്യനിലയിൽ പുരോഗതി; ഉമ തോമസ് എംഎല്‍എയെ ഐസിയുവിലേക്ക് മാറ്റി

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുത്ത് കൊച്ചി സിറ്റി പൊലീസ്. നൃത്ത പരിപാടി സംഘടിപ്പിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാണിച്ച് സംഘാടകര്‍ക്കെതിരെയാണ് കേസെടുത്തത്. സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്നലെ പൊലീസ് സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ഇവിടെ ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സ്ഥലമൊരുക്കിയിരുന്നത്. 

ദുര്‍ബലമായ ക്യൂ ബാരിയേര്‍സ് ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരിയൊരുക്കിയത്. സംഭവത്തില്‍ കേസെടുക്കാന്‍ എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടർന്ന്പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എ അതീവ ഗുരുതരാവസ്ഥയില്‍ അല്ലെന്നും ഐസിയുവിലേക്ക് മാറ്റിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റ എംഎല്‍എ വിദഗ്ധ ഡോക്ടര്‍മാരുടെ സാനിധ്യത്തില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിൽ തുടരുകയാണ്. 

എന്നാൽഅടിയന്തരശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. മൂന്ന് വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഇതിനെ തുടര്‍ന്നാണ് ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചത്. നട്ടെല്ലിനും പരിക്കുണ്ട്. 

കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഉള്‍പ്പെടെയുള്ള വിദഗ്ധ ഡോക്ടര്‍മാരാണ് ഉമ തോമസിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ കൂത്തുപറമ്പ്: പൊലീസുകാരന്റെ...

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍ തിരുവനന്തപുരം: ജയില്‍...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റ്; ആവേശത്തില്‍ പറ്റിയ പിഴവെന്ന് ദാസ് പി ജോര്‍ജ്

മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റ്; ആവേശത്തില്‍ പറ്റിയ പിഴവെന്ന് ദാസ് പി...

“ആരോപണങ്ങളും പ്രത്യാരോപണങ്ങളും; പിണറായി vs സതീശൻ പോര് പുതിയ തലത്തിലേക്ക്”

"ആരോപണങ്ങളും പ്രത്യാരോപണങ്ങളും; പിണറായി vs സതീശൻ പോര് പുതിയ തലത്തിലേക്ക്" കട്ടപ്പന: തിരഞ്ഞെടുപ്പ്...

ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ പെട്ടിയിലാക്കിയ നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം!

ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ പെട്ടിയിലാക്കിയ നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം! കൊടുങ്ങല്ലൂർ: ഫ്‌ളാറ്റിലെ ഫ്രിഡ്ജിൽ...

ഉറങ്ങിക്കിടന്ന അമ്മയ്ക്കരികെ അനക്കമില്ലാതെ കുഞ്ഞ്: നിലമ്പൂരിൽ മുപ്പത്തിയാറ് ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ച നിലയിൽ

നിലമ്പൂരിൽ മുപ്പത്തിയാറ് ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ച നിലയിൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിന്...

Related Articles

Popular Categories

spot_imgspot_img