web analytics

മറ്റാരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് പടികള്‍ കയറി ഉമ തോമസ് എംഎൽഎ ഓഫിസിലെത്തി

കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ അപകടത്തില്‍ പരിക്കേറ്റ് നീണ്ട ആശുപത്രി വാസത്തിനും വിശ്രമത്തിനും ശേഷം ഉമാ തോമസ് എം.എല്‍.എ ഓഫിസില്‍ തിരിച്ചെത്തി.

‘അഞ്ചുമാസങ്ങള്‍ക്ക് ശേഷമാണ് ഉമ തോമസ് പാലാരിവട്ടം സംസ്‌കാരിക ജങ്ഷനിലെ എം.എല്‍.എ ഓഫിസിലെത്തിയത്.

മറ്റാരുടെയും സഹായമില്ലാതെ ഒറ്റക്ക് പടികള്‍ കയറിയാണ് ഉമ തോമസ് ഓഫിസിലെത്തിയത്.

പരസഹായമില്ലാതെ, ആരോഗ്യവതിയായി ഓഫീസിന്റെ പടികള്‍ കയറി എത്തുന്ന എംഎല്‍എയെ കണ്ടപ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ക്കും സന്തോഷം.

അതീവഗുരുതരാവസ്ഥയില്‍നിന്ന് എംഎല്‍എ തിരികെയെത്തിയതിന്റെ സന്തോഷത്തിന് ഓഫീസില്‍ ലഡ്ഡു വിതരണവും നടത്തി.

പി.ടി. തോമസിന്റെ ചിത്രത്തില്‍ വിളക്കുതെളിച്ച ശേഷമാണ് ഉമ തോമസ് ഔദ്യോഗിക പ്രവൃത്തികളിലേക്ക് കടന്നത്.

വിദ്യാലയപ്രവേശനത്തിനുള്ള ശുപാര്‍ശ മുതല്‍ ചികിത്സാ സഹായം, വീടിനു സഹായം തുടങ്ങി ഒന്നും വിട്ടുപോകാതെ ജീവനക്കാരേയും സഹപ്രവര്‍ത്തകരേയും ഓര്‍മിപ്പിച്ച് ജോലികളില്‍ സജീവമായി.

‘ഒരു പാടുപേരുടെ പ്രാര്‍ഥന ഉണ്ടായിരുന്നു, കൂടെനിന്നവരോടും ദൈവത്തിനോടും നന്ദി പറഞ്ഞാല്‍ മതിയാവില്ല.’ പതിയെ ജോലികളില്‍ വ്യാപൃതയായി ഉമ.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

പത്തനാപുരത്ത് സഹോദരങ്ങൾ ഏറ്റുമുട്ടും

പത്തനാപുരത്ത് സഹോദരങ്ങൾ ഏറ്റുമുട്ടും കൊല്ലം ∙ എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിൽ സ്വന്തം സ്ഥാനാർത്ഥിയെ...

മണ്ഡലകാലം; ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും

ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും മണ്ഡലകാലം തുടങ്ങുന്നതോടെ പരമ്പരാഗത...

ദേശസുരക്ഷയ്ക്ക് പുതിയ കരുത്ത്:ടെറിട്ടോറിയല്‍ ആര്‍മിയില്‍ വനിതകള്‍ക്കും സൈനിക സേവനത്തിന് അവസരമൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ സായുധ സേനകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട്, ടെറിട്ടോറിയല്‍...

മല്ലിയില ഇഷ്ടമില്ലാത്തതിന്റെ പിന്നിൽ ചില ജനിതക കാരണങ്ങളുണ്ട്;ഗവേഷകർ പറയുന്നു

മല്ലിയിലയ്‌ക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ടായിട്ടും, ഇതിനെ പൂർണ്ണമായി ഒഴിവാക്കുന്നവരുടെ എണ്ണം...

തിരുവനന്തപുരം വിഴിഞ്ഞം സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ വ്യാജ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

വിഴിഞ്ഞം സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ വ്യാജ ബോംബ് ഭീഷണി തിരുവനന്തപുരം:...

പാചകവാതകത്തിന് വില കുറയും; അമേരിക്കയുമായി  കരാറിൽ ഒപ്പുവെച്ച് ഇന്ത്യ

പാചകവാതകത്തിന് വില കുറയും; അമേരിക്കയുമായി  കരാറിൽ ഒപ്പുവെച്ച് ഇന്ത്യ പാചകവാതകമായ എൽപിജി ഇനി...

Related Articles

Popular Categories

spot_imgspot_img