web analytics

റഷ്യൻ ആക്രമണം ഇനി ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിക്കണമെന്ന് ജർമ്മൻ പ്രതിരോധ മന്ത്രി

റഷ്യൻ ആക്രമണം ഇനി ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിക്കണമെന്ന് ജർമ്മൻ പ്രതിരോധ മന്ത്രി

കീവ്: യുക്രെയ്ൻ–റഷ്യ യുദ്ധത്തിന്‍റെ പ്രധാന കാരണമായി കണക്കാക്കപ്പെട്ടിരുന്ന നാറ്റോ അംഗത്വ മോഹം യുക്രെയ്ൻ അവസാനിപ്പിച്ചു.

ബെർലിനിൽ നടക്കുന്ന സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി അറിയിച്ചതിന് പിന്നാലെയാണ് യുക്രെയ്ൻ ഈ നിർണായക തീരുമാനം പ്രഖ്യാപിച്ചത്.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയാണ് നാറ്റോയിൽ ചേരാനുള്ള രാജ്യത്തിന്റെ ആഗ്രഹം അവസാനിപ്പിക്കുന്നതായി സ്ഥിരീകരിച്ചത്.

തിങ്കളാഴ്ചയും സമാധാന ചർച്ചകൾ തുടരുമെന്നും, എന്നാൽ ഇനി റഷ്യൻ ആക്രമണം ഉണ്ടാകില്ലെന്ന ഉറപ്പ് യുക്രെയ്‌നിന് ലഭിക്കണമെന്നും ജർമൻ പ്രതിരോധ മന്ത്രി യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.

യുക്രെയ്ൻ നാറ്റോയിൽ ചേരാനുള്ള ശ്രമങ്ങളാണ് യുദ്ധത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നായി റഷ്യ ചൂണ്ടിക്കാട്ടിയിരുന്നത്.

നാറ്റോ മോഹം ഉപേക്ഷിച്ചതോടെ, റഷ്യ തങ്ങളുടെ യുദ്ധ ലക്ഷ്യങ്ങളിലൊന്നെങ്കിലും കൈവരിച്ച നിലയിലാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.

English Summary:

Ukraine has announced that it is dropping its long-standing ambition to join NATO, a key issue behind the Ukraine–Russia war. The decision comes amid progress in peace talks being held in Berlin, according to a representative of US President Donald Trump. President Volodymyr Zelenskyy confirmed the move, while discussions are set to continue with demands for assurances against further Russian attacks. Russia is seen as having achieved one of its strategic objectives.

ukraine-drops-nato-ambition-peace-talks-berlin

Ukraine, Russia, NATO, Zelenskyy, Peace Talks, Berlin, World News

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

മൂന്നാർ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ പണം തട്ടിയതായി പരാതി; തട്ടിപ്പ് നടത്തിയത് ഓട്ടോ ഡ്രൈവർ

മൂന്നാർ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ പണം തട്ടിയതായി പരാതി മൂന്നാർ: പഞ്ചായത്ത്...

അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ

അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെയും...

നിങ്ങൾ ഈ ജോലി ചെയ്യുന്നവരാണെങ്കിൽ സൂക്ഷിക്കൂ….വരുന്ന വർഷങ്ങളിൽ ഈ 15 ജോലികൾ പൂർണ്ണമായും ഇല്ലാതാകും

വരുന്ന വർഷങ്ങളിൽ ഈ 15 ജോലികൾ പൂർണ്ണമായും ഇല്ലാതാകും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)...

നടിയെ അക്രമിച്ച കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും

നടിയെ അക്രമിച്ച കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും കൊച്ചി:...

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാഥാർത്ഥ്യമാകുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പച്ചക്കൊടി വീശും

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാഥാർത്ഥ്യമാകുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ...

Related Articles

Popular Categories

spot_imgspot_img