വർധിക്കുന്ന വാടക, ഭവന നിർമാണ മേഖലയിലെ പദ്ധതികൾ നടപ്പാക്കുന്നതിലുള്ള സർക്കാർ അംലഭാവം, സാമൂഹിക കേന്ദ്രങ്ങളിൽ സർക്കാർ നിക്ഷേപങ്ങളിലെ കുറവുകൾ എന്നിവമൂലം യു.കെ.യിൽ സാധാരണക്കാർ ഏറെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് പഠനങ്ങൾ.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് പോളിസി റിസർച്ച് തിങ്ക്ടാങ്കാണ് പഠനം നടത്തി വിവരങ്ങൾ പുറത്തുവിട്ടത്. അടുത്ത വർഷം 90,000 കുടുംബങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടിലേക്കോ ദാരിദ്രത്തിലേക്കോ നീങ്ങുമെന്ന് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭവനപദ്ധതിയിൽ സർക്കാർ അലംഭാവം കാണിക്കുന്നതാണ് ദാരിദ്രത്തിന്റെ പ്രധാന കാരണമായി പറയുന്നത്.
നിലവിൽ ഭവന അലവൻസുകൾ പ്രാദേശിക വാടകകൾക്ക് ആനുപാതികവുമല്ല. ഇതുമൂലം ലഭിക്കുന്ന വരുമാനത്തിന്റെ വലിയ ഭാഗം വാടക നൽകാനായി ചെലവഴിക്കേണ്ടി വരുന്നു. ഇതോടെ ആവശ്യത്തിന് ഭക്ഷണം കുട്ടികൾക്ക് ലഭ്യമാക്കാൻ സാധാരണ്കാർക്ക് കഴിയാതെ വരും.
വരും വർഷങ്ങളിൽ വാടക ഉയരുന്നത് പ്രതിസന്ധി രൂക്ഷമാക്കാൻ കാരണമാകും. കുറഞ്ഞ വരുമാനം ലഭിക്കുന്നവരിൽ ലഅഞ്ചിലൊരാൾ നിലവിൽ വാടക കെട്ടിടത്തിലാണ്. കുറഞ്ഞ വാടകയിൽ കമ്യൂണിറ്റി ഹോം സർക്കാർ ഏർപ്പെടുത്തിയാൽ ഇവരുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.