web analytics

ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനായി നാട്ടിലെത്തിയ യുകെ മലയാളി അന്തരിച്ചു; ജേക്കബ് ജോര്‍ജ്ജിന്റെ മരണം ഹൃദയാഘാതം മൂലം

ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനായി നാട്ടിലെത്തിയ യുകെ മലയാളി അന്തരിച്ചു

സ്റ്റീവനേജ്: ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനായി നാട്ടിലെത്തിയ യുകെ മലയാളിക്ക് മരണം. സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍ മെമ്പറും, ഹോന്‍സ്ലോ സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ പള്ളിയംഗവും, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകനുമായിരുന്ന ജേക്കബ് ജോര്‍ജ്ജ് ആണ് അപ്രതീക്ഷിതമായി നാട്ടില്‍ വച്ച് മരിച്ചത്.

പത്തനംതിട്ട മാക്കാംകുന്ന്, അമീജിയോ ഭവന്‍ കുടുംബാംഗമായിരുന്ന ജേക്കബ്, ഭാര്യ സാരു ജേക്കബിന്റെ അമ്മയുടെ ഒന്നാം ചരമ വാര്‍ഷീകത്തില്‍ പങ്കുചേരുന്നതിനായി നാട്ടിലെത്തിയതായിരുന്നു.

ഒന്നാം ചരമ വാര്‍ഷീക പ്രാര്‍ത്ഥനകളും ശുശ്രുഷകളും കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ചടങ്ങുകളില്‍ പങ്കെടുത്ത ജേക്കബിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചികിത്സക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

സ്റ്റീവനേജിലെ മലയാളി കൂട്ടായ്മ്മകളില്‍ സദാ പുഞ്ചിരിതൂകി സജീവമായി നിലകൊള്ളുന്ന ജേക്കബിന്റെ ആകസ്മിക മരണം സ്റ്റീവനേജിനെ അക്ഷരാര്‍ത്ഥത്തില്‍ വേദനയിലാഴ്ത്തിയിരിക്കുകയാണ്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും, ആത്മീയ കാര്യങ്ങളിലും, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ജേക്കബ് ലണ്ടനിലെ ഹോന്‍സ്ലോ സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ പള്ളിയിലെ അംഗമായിരുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ജേക്കബ് ലണ്ടനില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ആരെങ്കിലും എത്തിയാല്‍ അവിടെ എത്തി കാണുകയും, ഐഒസി യുടെ പരിപാടികളില്‍ പങ്കുചേരുകയും ചെയ്യുന്ന ഒരാളായിരുന്നു.

സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലിലെ നേഴ്‌സിങ് സ്റ്റാഫ്, സാരു ജേക്കബാണ് ഭാര്യ. സാരു ജേക്കബ്, കോന്നി, വകയാര്‍, പീടികയില്‍ കുടുംബാംഗമാണ്.

ആഗി ആന്‍ ജേക്കബ് (ഫൈനാന്‍സ് ഓഫീസര്‍) മിഗി മറിയം ജേക്കബ് (ആര്‍ക്കിടെക്ട്), നിഗ്ഗി സൂസന്‍ ജേക്കബ് ( ലീഡ്സില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കളും, അര്‍ജുന്‍ പാലത്തിങ്കല്‍ മരുമകനും ( സ്റ്റീവനേജ്, ലിസ്റ്റര്‍ ഹോസ്പിറ്റല്‍ ബയോമെഡിക്കല്‍ എഞ്ചിനീയര്‍), അഷര്‍ കൊച്ചു മകനുമാണ്.

സ്റ്റീവനേജില്‍ തന്നെ താമസിക്കുന്ന ഭാര്യാ സഹോദരന്‍ സാബു ഡാനിയേല്‍, പീടികയില്‍ നാട്ടില്‍ പരേതനോടൊപ്പം ഉണ്ടായിരുന്നു. സംസ്‌ക്കാരം പിന്നീട് പത്തനംതിട്ട മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ച് നടത്തപ്പെടും.

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു തിരുവനന്തപുരം:...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിലും കോട്ടയത്തും തെരഞ്ഞെടുപ്പ് പ്രചാരണം

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ,...

‘കാലമാടാ കാത്തുകൊള്ളണേ’; വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന അപൂർവ ക്ഷേത്രം

‘കാലമാടാ കാത്തുകൊള്ളണേ’; വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന അപൂർവ ക്ഷേത്രം ആലപ്പുഴ: സാധാരണയായി...

അല്ലു അർജുൻ്റെ ഹിറ്റ് ചിത്രത്തിന് കേരളത്തിൽ റീ-റിലീസ്; 20 വർഷങ്ങൾക്ക് ശേഷം ‘ഹാപ്പി’ വീണ്ടും തിയറ്ററുകളിൽ

അല്ലു അർജുൻ്റെ ഹിറ്റ് ചിത്രത്തിന് കേരളത്തിൽ റീ-റിലീസ്; 20 വർഷങ്ങൾക്ക് ശേഷം...

കരയുദ്ധമെങ്കിൽ അമേരിക്കൻ സൈനികർ സ്രാവുകൾക്ക് ഇരയാകും”; യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

കരയുദ്ധമെങ്കിൽ അമേരിക്കൻ സൈനികർ സ്രാവുകൾക്ക് ഇരയാകും"; യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ് ടെഹ്റാൻ:...

Related Articles

Popular Categories

spot_imgspot_img