web analytics

യുകെ മലയാളി അന്തരിച്ചു

യുകെ മലയാളി അന്തരിച്ചു

യുകെയിലെ ആദ്യകാല കുടിയേറ്റക്കാരിൽ പ്രധാനിയായിരുന്ന ആന്റണി മാത്യു വെട്ടുതോട്ടുങ്കൽ കെരേത്തറ (61) ലണ്ടനിൽ നിര്യാതനായി.

2005 മുതൽ ലണ്ടനിലെ സീറോ മലബാർ സഭയുടെ കോർഡിനേഷൻ കമ്മറ്റി മെമ്പറായും സെക്രട്ടറിയായും പ്രവർത്തിച്ചു. കുട്ടനാട് സംഗമത്തിന്റെ കോഓർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു.

യുകെയിലെ സീറോ-മലബാർ സഭയുടെ പ്രാരംഭ ഘട്ടങ്ങളിൽ വിശ്വാസി സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം.

ഓസ്‌ട്രേലിയയിലുമുണ്ടൊരു കൂടത്തായി ജോളി

പരേതരായ വെട്ടുതോട്ടുങ്കൽ ഈരേത്ര, ചെറിയാൻ മാത്യുവിന്റെയും, ഏലിയാമ്മ മാത്യുവിന്റെ മകനാണ് ആന്റണി മാത്യു. ഭാര്യ ഡെൻസി ആന്റണി, വേഴപ്ര സ്രാമ്പിക്കൽ കുടുംബാംഗമാണ്.

മക്കൾ: ഡെറിക് ആന്റണി, ആൽവിൻ ആന്റണി. സഹോദരങ്ങൾ: റീസമ്മ ചെറിയാൻ, മറിയമ്മ ആന്റണി, പരേതരായ ജോർജ് മാത്യു, ജോസ് മാത്യു. നാട്ടിൽ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി ഇടവകാംഗമായിരുന്നു.

സെന്റ് മോണിക്ക സീറോ-മലബാർ മിഷനിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. എപ്പാർച്ചൽ ബൈബിൾ കമ്മീഷൻ കോർഡിനേറ്റർ, പാസ്റ്ററൽ കൗൺസിൽ അംഗം തുടങ്ങിയ നിലകളിൽ അദ്ദേഹം സുത്യർഹമായ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. മിഷൻ കൊയർ ഗ്രൂപ്പിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

യുകെ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ..! വിടപറഞ്ഞത് കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി

യുകെ മലയാളികൾക്ക് നൊമ്പരമേകി ബര്‍മിംഗ്ഹാം മലയാളി ബിജു ജോസഫിനെ (54) താമസസ്ഥലത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. നാട്ടില്‍ കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയാണ് ബിജു ജോസഫ്.

ബര്‍മിംഗ്ഹാമില്‍ കുടുംബത്തിനൊപ്പമായിരുന്നു ബിജു ജോസഫ് താമസിച്ചിരുന്നത്. യുകെയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായിരുന്നു ബിജു ജോസഫ്. കൊട്ടിയൂര്‍ നെടുംകല്ലേല്‍ കുടുംബാംഗമാണ്.

ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ (BCMC) സജീവ പ്രവര്‍ത്തകനും സീറോ മലബാര്‍ സഭയുടെ സെന്റ് ബെനഡിക് മിഷന്‍ സാറ്റ്ലി ഇടവകാംഗവുമായിരുന്നു ബിജു ജോസഫ്. ബിജുവിന്റെ ആകസ്മിക വേർപാടിൽ ന്യൂസ് 4 മീഡിയ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

മാൾട്ടയിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു



ചങ്ങനാശേരി: പായിപ്പാട് സ്വദേശിയായ യുവാവ് മാൾട്ടയിൽ മരിച്ചു. പായിപ്പാട് പള്ളിക്കച്ചിറ പുത്തൻവീട്ടിൽ ഹരികുമാറിന്റെ മകൻ എച്ച്.അരുൺകുമാറാണു മരിച്ചത്.

കുഴഞ്ഞുവീണു മരിച്ചെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. മാൾട്ടയിൽ വിദ്യാർഥിയായിരുന്നു. അമ്മ: ഓമന. ഭാര്യ: ഹയ സനിൽ. മകൾ: ആത്മിക. കൂടുതൽ വിവരങ്ങൾ വൈകാതെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

യുകെയിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചനിലയിൽ; വിടവാങ്ങിയത് കെയർ വിസയിൽ ജോലിക്കെത്തിയ എറണാകുളം രാമമംഗലം സ്വദേശി

കവന്‍ട്രി: യുകെയിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പാമ്പാക്കുട സ്വദേശി ദീപു മേന്‍മുറിയെ ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.

കെയര്‍ വിസയില്‍ ജോലി തേടി എത്തിയ ദീപു കെയര്‍ ഹോമില്‍ നിന്നും പിരിച്ചു വിടപ്പെട്ടതിനെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നവെന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ പുറത്ത് വരുന്നുണ്ട്.

കെയർ ഹോമിലെ ജോലി നഷ്ടമായ സാഹചര്യത്തില്‍ ദീപുവിന് അടുത്തിടെ ഒരു മലയാളി റെസ്റ്റോറന്റില്‍ ഷെഫ് ആയി ജോലി ലഭിച്ചിരുന്നു.

കുറച്ചു ദിവസങ്ങളായി ദീപു ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് പോലീസ് അന്വേഷണത്തിലാണ് ദീപു താമസസ്ഥലത്തു മരിച്ചതായി കണ്ടെത്തിയത്.

മരണവിവരം മാഞ്ചസ്റ്റര്‍ പോലീസ് നാട്ടില്‍ അറിയിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ സഹായം തേടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് യുകെ മലയാളികള്‍ വിവരം അറിയുന്നത്. രാമമംഗലം നെയ്ത്തുശാലപ്പടിയിലാണ് ദീപുവിന്റെ വീട്. നിഷ ദീപുവാണ് ഭാര്യ

പ്രവാസി മലയാളി ഒമാനിൽ മരിച്ച നിലയില്‍

മസ്കറ്റ്: പ്രവാസി മലയാളിയെ ഒമാനിൽ മരിച്ച നിലയില്‍ കണ്ടെത്തി. സലാലയിൽ ആണ് സംഭവം. തൃശൂർ വടാനപ്പള്ളി സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തൃത്തല്ലൂർ സ്വദേശിയായ സുമേഷ് (37)ആണ് മരിച്ചത്. ഗർബിയയിൽ ജോലി ചെയ്യുന്ന ഫുഡ് സറ്റഫ് കടയുടെ സ്റ്റോറിലാണ് സുമേഷിനെ മരിച്ച നിലയിൽ കണ്ടത്.

റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആറ് വർഷത്തോളമായി സലാലയിൽ ജോലി ചെയ്ത് വരികയാണ് സുമേഷ്. അവിവാഹിതനാണ്.

ബെംഗളുരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു

ബെംഗളുരു: ബെംഗളുരുവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശിയായ കക്കോളിൽ ആൽബി ജോൺ ജോസഫ് (18) ആണ് മരിച്ചത്.

കെങ്കേരി കുമ്പളഗോഡ് സർവീസ് റോഡിൽ വെച്ച് വെള്ളിയാഴ്ചയാണ് അപകടം നടന്നത്. കോളേജിലേക്ക് വരുന്നതിനിടെ ആൽബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം.

അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെയാണ് മരണം സംഭവിച്ചത്. ബെംഗളുരുവിലെ സ്വകാര്യ കോളേജിൽ ബിടെക് വിദ്യാർത്ഥിയായിരുന്നു ആൽബി ജോൺ ജോസഫ്.

Summary:
Antony Mathew Vettuthotunkal Kerethara (61), a prominent early migrant, passed away in London. Since 2005, he had been actively involved in the Syro-Malabar Church in London as a member and secretary of the coordination committee. He also served as the coordinator of the Kuttanad Sangamam.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

കാമറൂണിൽ വീണ്ടും പോൾ ബിയ; എട്ടാം തവണയും വിജയം; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി

കാമറൂണിൽ വീണ്ടും പോൾ ബിയ; എട്ടാം തവണയും വിജയം; ലോകത്തിലെ ഏറ്റവും...

കൊച്ചി വിമാനത്താവളത്തിൽ ഫുൾ സ്‌കെയിൽ എമർജൻസി മോക്ഡ്രിൽ

കൊച്ചി വിമാനത്താവളത്തിൽ ഫുൾ സ്‌കെയിൽ എമർജൻസി മോക്ഡ്രിൽ കൊച്ചി: അടിയന്തിര സാഹചര്യം നേരിടാൻ...

കൊല്‍ക്കത്തയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 2012 പാര്‍ക് സ്ട്രീറ്റ് കേസിലെ പ്രതിക്കെതിരെ കേസ്

കൊല്‍ക്കത്തയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 2012 പാര്‍ക്...

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം കണ്ണമംഗലം-കൊളപ്പുറം...

കണ്ണുകൾ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചു, കൊച്ചിയിലെ അഗതി മന്ദിരത്തിൽ കൊലക്കേസ് പ്രതിക്ക് ക്രൂര മർദനം; പാസ്റ്റർ അടക്കം 3 പേർ പിടിയിൽ

കണ്ണുകൾ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചു, കൊച്ചിയിലെ അഗതി മന്ദിരത്തിൽ കൊലക്കേസ് പ്രതിക്ക്...

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില 90,000ല്‍ താഴെ

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില 90,000ല്‍ താഴെ കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില...

Related Articles

Popular Categories

spot_imgspot_img