നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെ തകർക്കാൻ ശേഷിയുള്ള, കുറച്ചു നേരത്തേയ്ക്ക് എങ്കിലും തകർത്ത ഒരു ആയുധത്തെയാണ് ഇപ്പോൾ യു.കെ. ഭയപ്പെടുന്നത്. മറ്റൊന്നുമല്ല അത് കപ്പലുകളിൽ ഉപയോഗിക്കുന്ന ഒരു നങ്കൂരമാണ്. നങ്കൂർ ഉപയോഗിച്ച് ഫിൻലൻഡിനെയും എസ്‌തോണിയയെയും ബന്ധിപ്പിക്കുന്ന വൈദ്യുതി കേബിളുകളെ ഒരിക്കൽ ഒരു രഹസ്യ സംഘം തകർത്തിരുന്നു.
റഷ്യൻ ബന്ധമുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് പിന്നീട് നടന്ന അന്വേഷണങ്ങളിൽ കണ്ടെത്തുകയുണ്ടായി. പഴകിയ ഒരു കപ്പലാണ് ഇതിനായി ഉപയോഗിച്ചത്. കേബിളുകൽ തകർക്കാൻ ഉപയോഗിച്ച നങ്കൂരവും കണ്ടെടുത്തു.
ഇതിനിടെ ബാൾട്ടിക് മേഖലയിൽ അണ്ടർ വാട്ടർ കേബിളുകൾ കേടു വരുത്തുകയോ പൂർണമായും തകർക്കപ്പെടുകയോ ചെയ്ത സംഭവങ്ങളുടെ പരമ്പരയും ഉണ്ടായി. പാശ്ചാത്യ ശക്തികളോട് റഷ്യയ്ക്കുള്ള അനിഷ്ടം പ്രകടമാക്കാൻ ഇത്തരം കേബിളുകൾ നങ്കൂരം ഉപയോഗിച്ച് അവർ മുറിച്ചേക്കാനുള്ള സാധ്യതയാണ് യു.കെ.യെ ആശങ്കയിലാഴ്ത്തുന്നത്. യു.കെ.യുടേയും പല പാശ്ചാത്യ രാജ്യങ്ങളുടേയും വിവരക്കൈമാറ്റത്തിനായി ഉപയോഗിക്കുന്ന കേബിളകുടെ വലിയ ഭാഗവും കടലിനടിയിലൂടെയാണ് കടന്നു പോകുന്നത്.
കടലിനടിയിൽ ആഴത്തിൽ കടന്നുപോകുന്ന കേബിളുകളെ അന്തർവാഹിനികൾ ഉപയോഗിച്ച് മുറിക്കാൻ കഴിയും എന്നതും യൂറോപ്പിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഇങ്ങനെ മുറിച്ചാൽ അവയുടെ അറ്റകുറ്റപ്പണി പിന്നീട് പ്രയാസമാകും. നവംബറിൽ ജർമനിയൽ നിന്നും ഫിൻലൻഡിലേക്കും സ്വീഡനിൽ നിന്നും ലിത്വാനിയയിലേക്കും പോയിരുന്ന കേബിളുകളും സമാന രീതിയിൽ മുറിച്ചു മാറ്റപ്പെട്ടിരുന്നു.