യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി. ഇന്നലെ രണ്ട് ഘട്ടങ്ങളിലായി നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് നടപടി. പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. (UGC NET June 2024 Exam Cancelled)
പുതിയ പരീക്ഷ നടത്താനും ക്രമക്കേടുകൾ നടന്നതിൽ സിബിഐ അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്. പരീക്ഷയുടെ സുതാര്യതയും പവിത്രതയും സംരക്ഷിക്കാനാണ് തീരുമാനം എന്ന് വിദ്യാഭ്യാസ മന്ത്രാലയം വിശദമാക്കി. 11 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്.
“പരീക്ഷാ പ്രക്രിയയുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള സുതാര്യതയും പവിത്രതയും ഉറപ്പാക്കുന്നതിന്, UGC-NET ജൂൺ 2024 പരീക്ഷ റദ്ദാക്കാൻ ഇന്ത്യാ ഗവൺമെൻ്റ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഒരു പുതിയ പരീക്ഷ നടത്തും. അതിനായി വിവരങ്ങൾ പ്രത്യേകം പങ്കിടും. അതേ സമയം, വിഷയത്തിൽ സമഗ്രമായ അന്വേഷണത്തിനായി വിഷയം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സി.ബി.ഐ.) കൈമാറുന്നു,” – വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
നീറ്റിനു പിന്നാലെ പരീക്ഷ നടത്തിപ്പിൽ വലിയ വീഴ്ചയാണു നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് യുജിസി നെറ്റ് പരീക്ഷാ നടത്തിപ്പിലും സംഭവിച്ചത്. അതേസമയം നീറ്റ് പരീക്ഷയിലെ ക്രമക്കേടിൽ ബീഹാർ പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൽനിന്ന് സർക്കാർ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കും.
Read More: പുനഃസംഘടനയില്ല; കെ രാധാകൃഷണന്റെ വകുപ്പുകൾ ഇനി മുഖ്യമന്ത്രി ഭരിക്കും