ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം
കോഴിക്കോട്: കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടു വയസുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര വക്കീല്‍പാലത്തിന് സമീപമാണ് സംഭവം. കുറുക്കോത്ത് കെസി ഹൗസില്‍ ഷമീർ- മുംതാസ് ദമ്പതികളുടെ മകള്‍ ഹവ്വ ഫാത്തിമയാണ് മരിച്ചത്.(two-year-old girl was found dead in river in Vadakara)
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ തൊട്ടടുത്ത ബന്ധുവീട്ടില്‍ പോയി മടങ്ങിവന്നപ്പോഴാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടീല്‍ നിന്ന് അമ്പതുമീറ്റര്‍ മാത്രം അകലെയുള്ള പുഴയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ കുഞ്ഞിനെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.