web analytics

സെവൻഅപ്പ് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ചു; രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: വീട്ടിൽ കുപ്പിയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ച് ചികിത്സയിലിരുന്ന രണ്ട് വയസ്സുകാരൻ മരിച്ചു. കേരള-തമിഴ്നാട് അതിർത്തിയായ കുന്നത്തുകാൽ ചെറിയകൊല്ല ദേവിയോട് പനച്ചക്കാല വീട്ടില്‍ അനില്‍- അരുണ ദമ്പതികളുടെ മകന്‍ ആരോൺ ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

വീട്ടുകാർ പതിവായി കുട്ടിക്ക് സെവനപ്പ് വാങ്ങി കൊടുക്കാറുണ്ട്. ഇതേ തുടർന്ന് മണ്ണെണ്ണ സൂക്ഷിച്ചിരുന്ന കുപ്പി കണ്ട് സെവൻഅപ്പാണന്ന് കരുതി കുട്ടി എടുത്ത് കുടിക്കുകയായിരുന്നു എന്നാണ് വിവരം. കൂലിപ്പണിക്കാരനായ പിതാവ് അനിൽരണ്ടുവര്‍ഷം മുമ്പ് മാവില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലാണ്. സംഭവ സമയത്ത് കുട്ടിയുടെ അമ്മയും വീട്ടിലുണ്ടായിരുന്നു.

അടുക്കളയുടെ സമീപത്ത് കിടന്ന കസേരയെ നീക്കി അലമാരയ്ക്ക് താഴെയെത്തിച്ച് അതില്‍ കയറിയാണ് കുഞ്ഞ് അലമാരയില്‍ കരുതിയിരുന്ന മണ്ണെണ്ണ എടുത്തു കുടിച്ചത്. ഉടന്‍തന്നെ കുട്ടിയെ കാരക്കോണം മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

Other news

‘ബഹുമാനം നഷ്ടപ്പെടും’; ഫോട്ടോ എടുത്ത പാപ്പരാസികളെ ശാസിച്ച് നടി അയേഷ ഖാൻ

‘ബഹുമാനം നഷ്ടപ്പെടും’; ഫോട്ടോ എടുത്ത പാപ്പരാസികളെ ശാസിച്ച് നടി അയേഷ ഖാൻ പിന്നിൽ...

ആറ്റുകാലിലേക്ക് ഭക്തജനപ്രവാഹം; പൊങ്കാല മഹോത്സവത്തിന് കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ പ്ലാൻ! റൂട്ടുകളും പാർക്കിംഗും ഇങ്ങനെ…

തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3-ന് നടക്കും. ലക്ഷക്കണക്കിന്...

ദുബായിൽ ഇനി ‘ചിട്ടി’യും ‘കുറി’യും വേണ്ട; പണിസ്ഥലത്തെ ‘ചിട്ടി കമ്പനി’കൾ പൂട്ട്

ദുബായിൽ ഇനി 'ചിട്ടി'യും 'കുറി'യും വേണ്ട; പണിസ്ഥലത്തെ 'ചിട്ടി കമ്പനി'കൾ പൂട്ട് ദുബായ്:...

ചിക്കമംഗളൂരുവിൽ ഭൂമി തൊടുമെന്ന നിലയിൽ താഴ്ന്നുപറന്ന് വിമാനം! പേടിക്കണ്ട, അത് ധാതു തിരയുന്ന ‘സൂചി’ വിമാനമാണ്!

ചിക്കമംഗളൂരുവിൽ ഭൂമി തൊടുമെന്ന നിലയിൽ താഴ്ന്നുപറന്ന് വിമാനം! പേടിക്കണ്ട, അത് ധാതു...

കൊച്ചിയിൽ ജ്വല്ലറി കെട്ടിടത്തിൽ നിന്ന് ചാടി മധ്യവയസ്‌കൻ മരിച്ചു, അന്വേഷണം

കൊച്ചിയിൽ ജ്വല്ലറി കെട്ടിടത്തിൽ നിന്ന് ചാടി മധ്യവയസ്‌കൻ മരിച്ചു, അന്വേഷണം കൊച്ചി: കൊച്ചിയിൽ...

കുറവനും കുറത്തിയും ഇനി ലേസർ വെളിച്ചത്തിൽ; ഇടുക്കി ഡാം ഒരു ‘ഡിസ്‌കോ’ പന്തലാകുന്നു!

കുറവനും കുറത്തിയും ഇനി ലേസർ വെളിച്ചത്തിൽ; ഇടുക്കി ഡാം ഒരു 'ഡിസ്‌കോ'...

Related Articles

Popular Categories

spot_imgspot_img