പുത്തൻതോപ്പ് കടലിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘ വിദ്യാർഥികളിൽ രണ്ടുപേരെ കാണാതായി
തിരുവനന്തപുരം പുത്തൻതോപ്പ് കടലിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ വിദ്യാർഥികളിൽ രണ്ടുപേരെ തിരയിൽപ്പെട്ട് കാണാതായി. തിരയടിച്ച് ഗുരുതര പരിക്കേറ്റ ഒരു വിദ്യാർഥിയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
കണിയാപുരം സിങ്കപ്പൂർ മുക്ക്, തെങ്ങുവിള മാധവത്തിൽ ഗിരീഷ് കുമാറിന്റെയും സജിതകുമാരിയിടെയും മകൻ അഭിജിത്ത്(16), കണിയാപുരം സിങ്കപ്പൂർ മുക്ക് ബിസ്മില്ലയിൽ ഷാനവാസിന്റെ മകൻ നബീൽ(16) എന്നിവരെയാണ് കാണാതായത്.
ഇരുവരും തോന്നയ്ക്കൽ ബ്ലുമൗണ്ട് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ്.ഇവർക്കൊപ്പം നാട്ടുകാർ രക്ഷപ്പെടുത്തിയ ആഷിക്കും ഹരിനന്ദും ഇതേ സ്‌കൂളിലെ വിദ്യാർഥികളാണ്.
കൂട്ടുകാർക്കൊപ്പം കുളിച്ചിരുകണിയാപുരം മുസ്ലീം ബോയ്‌സ് ഹൈസ്‌ക്കുളിലെ പത്താംക്ലാസ് വിദ്യാർഥി ആസിഫ്(15) ആണ് തിരയിൽപ്പെട് ഗുരുത പരിക്കേറ്റിരുന്നു,നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു
ഞായറാഴ്ച വൈകിട്ട് അഞ്ചോടൊയിരുന്നു കൂട്ടുകാരായ അഞ്ചുപേരും പുത്തൻതോപ്പ് കടപ്പുറതെത്തിയത്.
തുടർന്ന് കുളിക്കുന്നതിനിടയിൽ ശക്തിയ തിരിയിൽ അഞ്ചുപേരും അകപ്പെടുകയായിരുന്നു. അഭിജിത്തിനെയും നബീലിനെയും തിരയിൽപ്പെട്ട് കാണാതായതിനെ തുടർന്ന് ഇവർ നിലവിളിച്ചു.
തുടർന്നാണ്തീരത്തുണ്ടായിരുന്നവർ സംഭവമറിയുന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കഠിനകുളം പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ സാജു, അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. ആർ. ആർ. രാഹുൽ എന്നിവരുടെ നേത്യത്വത്തിൽ പോലീസ് പുത്തൻ തോപ്പിലെത്തി.
തുടർന്ന് നാട്ടുകാർ രക്ഷപ്പെടുത്തി കരയിലെത്തിച്ച കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് അവരവരുടെ രക്ഷാകർത്താക്കളെയും ബന്ധുക്കളെയും വിവരമറിയിച്ചു.
അഞ്ചുതെങ്ങ് കോസ്റ്റ്ൽ പോലീസിന്റെയും വിഴിഞ്ഞം മറൈൻ എൻഫോഴസ്‌മെൻറിന്റെയും നേതൃത്വത്തിൽ രാത്രി എട്ടുവരെ തിരച്ചിൽ നടത്തിയെങ്കിലും തിരയിൽപ്പെട്ടവരെ കണ്ടെത്തനായില്ല
തിങ്കളാഴ്ച് സംയുക്ത തിരച്ചിലിന് തുടക്കമായി
പുത്തൻതോപ്പ് കടലിൽ കുട്ടികളെ തിരയിൽപ്പെട്ടുകാണാതായ സംഭവത്തിൽ കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നിവരെ കൂടാതെ വിഴിഞ്ഞം കോസ്റ്റുഗാർഡ്, നാവികസേന എന്നിവരും തിരച്ചിൽ നടത്തുന്നുണ്ട്.
പുത്തൻ തോപ്പിലെ നാട്ടുകാർ കൈകോർത്തുളള രക്ഷാപ്രവർത്തനം. പിടിച്ചുകയറ്റിയത് മൂന്നു ജീവനുകളെ
കുളിക്കുന്നതിനിടയിൽ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരെ കാണാതെ അലമുറയിട്ട് വിളിച്ചത് കേട്ട പുത്തൻതോപ്പ് തീരത്തുണ്ടായിരുന്ന നാട്ടുകാരായ ഏഴിലധികം പേർ ശക്തമായ തിരയുമായി മല്ലിട്ടാണ് പരിക്കേറ്റ ആസിഫ് അടക്കമുളള മൂന്നുപേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.
വൈകിയിരുന്നുവെങ്കിൽ ഇവരും തിരയിൽപ്പെടുമായിരുന്നു. അപകടസ്ഥലത്ത് എത്തിയ ബന്ധുക്കൾ രക്ഷാപ്രവർത്തകരായ നാട്ടുകാരുടെ കൈപിടിച്ച് സങ്കടത്തോടെയായിരുന്നു നന്ദിയറിച്ചത്.
കോവളത്ത് പുളിങ്കുടി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു: രക്ഷിക്കാനിറങ്ങിയ സുഹൃത്ത് ഗുരുതരാവസ്ഥയിൽ
പുളിങ്കുടി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു. യുവതിയെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമേരിക്കൻ പൗരത്വമുള്ള ബ്രിജിത്ത് ഷാര്‍ലറ്റ് എന്ന യുവതിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം.
കൂട്ടുകാരിയെ രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി.
കടലിൽ കുളിക്കാനിറങ്ങിയ ബ്രിജിത്ത് ഷാര്‍ലറ്റ് ശക്തമായ തിരയിലകപ്പെടുകയായിരുന്നു. തിരയിലകപ്പെട്ട ഇവരെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് വിദേശ പൗരനും അപകടത്തിൽപ്പെട്ടത്.