ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു 3 യുവാക്കളെ കൂടി കാറിൽ തട്ടിക്കൊണ്ടുപോയ സംഭവം സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിലെ പകപോക്കലെന്നു സൂചന. തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച കാർ തിരുവനന്തപുരം കണിയാപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. റെന്റ് എ കാര്‍ സംഘത്തിലേക്ക് നീണ്ട അന്വേഷണത്തിനൊടുവിൽ കേസില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യുവാവിനെ തട്ടിക്കൊണ്ടുപോയ കാര്‍ വാടകയ്ക്കെടുത്തു നല്‍കിയർ തൃശൂരില്‍നിന്നു പിടിയിലായിരുന്നു.
ഞായറാഴ്ച രാവിലെ 7.10നാണ് സംഭവം. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നുമാണ് മൂന്നു യുവാക്കളെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ കഴക്കുട്ടം വെട്ടുറോഡ് വച്ചാണ് പൊലീസ് കാർ പിന്തുടർന്നത്. ഇതോടെ നഗരത്തിൽ പ്രവേശിക്കാതെ അവിടെ നിന്നു തിരിഞ്ഞ ചുവപ്പു നിറമുള്ള കാർ കണിയാപുരം വാടയിൽമുക്ക് പുത്തൻകടവിനടുത്തെത്തി നിർത്തി. അതിലുണ്ടായിരുന്നവർ കടന്നുകളഞ്ഞു. ഇതിൽ മൂന്നുപേർ ഓട്ടോറിക്ഷയിലാണ് കടന്നുകളഞ്ഞതെന്നു പ്രദേശവാസികൾ പറയുന്നു. കാറിൽ രക്തത്തുള്ളികളുണ്ടായിരുന്നു. പത്തനംതിട്ട കുമ്പളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർ വാടകയ്ക്ക് പലകൈ മറിഞ്ഞതായും പറയുന്നു.