web analytics

നവജാതശിശുക്കളുടെ വിരലും തലയും എലികൾ കടിച്ചു മുറിച്ചു

നവജാതശിശുക്കളുടെ വിരലും തലയും എലികൾ കടിച്ചു മുറിച്ചു

ഭോപ്പാല്‍: സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ രണ്ട് നവജാതശിശുക്കളെ എലികൾ കടിച്ചു. മധ്യപ്രദേശില്‍ ഇന്ദോറിലെ മഹാരാജ യശ്വന്ത്‌റാവു ചികിത്സാലയ (എംവൈഎച്ച്) ആശുപത്രിയിലാണ് സംഭവം നടന്നത്.

കഴിഞ്ഞയാഴ്ച ജനിച്ച രണ്ട് കുഞ്ഞുങ്ങളെയാണ് നവജാതശിശുക്കള്‍ക്കു വേണ്ടിയുള്ള ഐസിയുവില്‍ വെച്ച് എലിയുടെ ആക്രമണം ഉണ്ടായത്. ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് സംഭവം നടന്നത്. ഒരു കുഞ്ഞിന്റെ വിരലുകളിലും രണ്ടാമത്തെ കുഞ്ഞിന്റെ തലയിലും തോളിലുമാണ് എലി കടിച്ച് പരിക്കേല്പിച്ചത്.

നവജാതശിശുക്കളുടെ ദേഹത്ത് മുറിവുകള്‍ കണ്ടതിന് പിന്നാലെ നഴ്‌സുമാര്‍ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. ഇതോടെ എന്‍ഐസിയുവിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു.

ഈ സമയത്താണ് എലികള്‍ കുട്ടികളെ കിടത്തിയിരിക്കുന്ന തൊട്ടിലുകള്‍ക്ക് സമീപത്തുകൂടെ ഓടുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അതേസമയം, ആശുപത്രിയില്‍ ഏറ്റവും ഒടുവില്‍ എലിനശീകരണം നടത്തിയത് അഞ്ചുകൊല്ലം മുന്‍പാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അശോക് യാദവ് സ്ഥിരീകരിച്ചു.

കുഞ്ഞുങ്ങള്‍ സുരക്ഷിതരാണെന്നും അവർക്ക് ചികിത്സ നൽകിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉടന്‍ തന്നെ ആശുപത്രിയില്‍ ഉടനീളം കീടനിയന്ത്രണം നടത്തും.

എലികളെ ആകര്‍ഷിക്കുമെന്നതിനാല്‍ വാര്‍ഡുകള്‍ക്കുള്ളില്‍ ഭക്ഷണം കൊണ്ടുവരരുതെന്ന് ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സൂപ്രണ്ട് ഡോ. അശോക് യാദവ് കൂട്ടിച്ചേര്‍ത്തു.

പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്കെതിരെ ചീറിയടുത്ത് ആഞ്ഞുകൊത്തി കൂറ്റൻ രാജവെമ്പാല; ആളുകൾ രക്ഷപെട്ടത് ഭാഗ്യംകൊണ്ടു മാത്രം; വീഡിയോ

പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചീറിയടുത്ത് കൂറ്റൻ രാജവെമ്പാല. ആക്രമണത്തില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ഡെറാഡൂണിലെ ഭാവുവാല ഗ്രാമത്തിലെ ഒരു വീട്ട് മുറ്റത്ത് രാജവെമ്പാലയെ പിടികൂടാൻ എത്തിയപ്പോഴായിരുന്നു സംഭവം.

വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഝജ്ര പർവതനിരകളിൽ നടന്ന സംഭവം കാണാൻ ധാരാളം ആളുകൾ തടിച്ചുകൂടി, ഈ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

വീട്ടിന് മുന്നിലെ മതില്‍ നിറഞ്ഞ് നിന്ന വള്ളി പടര്‍പ്പുകളില്‍ മറഞ്ഞിരുന്ന പാമ്പിനെ ആദ്യം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല.

പിന്നാലെ വള്ളച്ചെടി വെട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റൻ പാമ്പ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതരെ പാമ്പ് ചീറിയടുത്തു.

ഒരു സാധാരണ മനുഷ്യന്‍റെ രണ്ട് ഇരട്ടി വലിപ്പുമുള്ള കൂറ്റന്‍ രാജവെമ്പാലയാണ് വന്നത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ക്ലിപ്പിൽ, നിരവധി പേർ മൂർഖനെ മരത്തിൽ നിന്ന് താഴെയിറക്കാൻ ശ്രമിക്കുന്നതും മറ്റുള്ളവർ ആ നിമിഷം പകർത്തുന്നതും കാണാം.

പാമ്പ് അതിന്റെ പല്ലുകൾ ഉയർത്തി നിരവധി തവണ രക്ഷാസംഘത്തെ ആക്രമിക്കുന്നത് വീഡിയോയിൽ കാണാം

അപ്രതീക്ഷിതമായി പാമ്പ് മുന്നോട്ട് ആഞ്ഞപ്പോൾ ഒരു ഉദ്യോഗസ്ഥന്‍ താഴെക്ക് വീഴുന്നതും മറ്റൊരാൾ പൊടുന്നനെ കൊണ്ട് പിന്നിലേക്ക് മാറുന്നതും കാണാം.

കോൾ ലഭിച്ചയുടനെ വനംവകുപ്പ് സംഘം ഉടൻ തന്നെ നടപടി സ്വീകരിച്ചതായി റേഞ്ച് ഓഫീസർ സോണാൽ പനേരു പറഞ്ഞു. “ഞങ്ങൾ ഓപ്പറേഷൻ ആരംഭിച്ചയുടൻ, മൂർഖൻ സ്വയം പ്രതിരോധിക്കാൻ തുടങ്ങി,

നിരവധി പാമ്പ് പിടുത്തക്കാരെ പലതവണ ആക്രമിച്ചു. അത് ഞങ്ങളുടെ ജീവനക്കാരിൽ ഒരാളെയും ആക്രമിച്ചു, പക്ഷേ ഭാഗ്യവശാൽ പരിക്കില്ല.” അദ്ദേഹം പറഞ്ഞു.

പരിമിതമായ ഉപകരണങ്ങളും ദുഷ്‌കരമായ സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും, വളരെ നീണ്ട പരീക്ഷണത്തിനുശേഷം ഒരു ബാഗിലാക്കി പാമ്പിനെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു

പിടികൂടിയ പാമ്പിനെ പിന്നീട് സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് സുരക്ഷിതമായി തുറന്ന് വിട്ടെന്ന് വനം വകുപ്പ് അറിയിച്ചു.

Summary: Two newborn babies were bitten by rats inside the Intensive Care Unit (ICU) of Maharaja Yeshwantrao Hospital (MYH), a government hospital in Indore, Madhya Pradesh.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

12 ശതമാനം പലിശയ്ക്ക് സ്വര്‍ണവായ്പ; പണയം എടുത്തപ്പോള്‍ ഉയര്‍ന്ന തുക, പരാതി; മോഹന്‍ലാലിനെതിരായ കേസ് റദ്ദാക്കി

12 ശതമാനം പലിശയ്ക്ക് സ്വര്‍ണവായ്പ; പണയം എടുത്തപ്പോള്‍ ഉയര്‍ന്ന തുക, പരാതി;...

പൂചൂടാൻ നൽകണം പൊന്നുംവില; മധുര മുല്ലയ്ക്ക് വില കിലോഗ്രാമിന് 12,000 രൂപ

പൂചൂടാൻ നൽകണം പൊന്നുംവില; മധുര മുല്ലയ്ക്ക് വില കിലോഗ്രാമിന് 12,000 രൂപ ചെന്നൈ:...

സോളോ ട്രിപ്പിന് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാതായി

സോളോ ട്രിപ്പിന് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാതായി പുതുവര്‍ഷം ആഘോഷിക്കാന്‍ സോളോ...

കാട്ടാന പോയപ്പോൾ കാട്ടുപോത്ത്; തൊടുപുഴയിൽ 2 കർഷകർക്ക് പരിക്ക്

കാട്ടാന പോയപ്പോൾ കാട്ടുപോത്ത്; തൊടുപുഴയിൽ 2 കർഷകർക്ക് പരിക്ക് തൊടുപുഴ: തൊടുപുഴ ഉടുമ്പന്നൂർ...

പിറന്നാൾ സമ്മാനത്തിന്റെ മറവിൽ പീഡനശ്രമം; പോക്സോ കേസിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

പിറന്നാൾ സമ്മാനത്തിന്റെ മറവിൽ പീഡനശ്രമം; പോക്സോ കേസിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ കോഴിക്കോട്:...

ആസ്മയും ട്യൂമറും മാറുമെന്ന് വ്യാജ പരസ്യം നൽകിയ ഡോക്ടർ കുടുങ്ങി

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളിൽ വീഴുന്ന രോഗികൾക്ക് ഒരു മുന്നറിയിപ്പുമായി...

Related Articles

Popular Categories

spot_imgspot_img