സ്വർണമാലയും മൊബൈലും കവർന്നു

സ്വർണമാലയും മൊബൈലും കവർന്നു

കൊച്ചി: യുവാവിനെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ എടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. ഇരമല്ലൂർ നെല്ലിക്കുഴി സ്വദേശിയായ യുവതി, കുട്ടമ്പുഴ കല്ലേലിമേട്  മുള്ളൻകുഴിയിൽ വീട്ടിൽ അമൽ ജെറാൾഡ് (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 

പതിനഞ്ചാം തീയതിയാണ് സംഭവം . കോതമംഗലത്തുള്ള ലോഡ്ജിലേക്ക് രണ്ടുപേരും ചേർന്ന് യുവാവിനെ വിളിച്ചു വരുത്തുകയായിരുന്നു. മുറിയിൽ എത്തിയശേഷം കമ്പി വടി വീശി ഭീഷണിപ്പെടുത്തുകയും, കവിളത്ത് കൈകൊണ്ട് അടിച്ചു. 

തുടർന്ന് യുവതിയോട് ചേർത്ത് നിർത്തി യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയും വീഡിയോയും എടുത്തു. പിന്നീട് യുവാവ് ധരിച്ചിരുന്ന സ്വർണ്ണ മാലയും, എഴുപതിനായിരം രൂപ വില വരുന്ന ഫോണും കൈക്കലാക്കി. 

തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷണ മുതൽ വിറ്റ് കിട്ടിയ പണത്തിൽ ബാക്കിയുണ്ടായിരുന്ന 25,000 രൂപയും 8.00 ഗ്രാമോളം കഞ്ചാവും അമൽ ജെറാൾഡിൽ നിന്നും കണ്ടെടുത്തു. 

ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസ് ഉൾപ്പെടെ 16 കേസുകൾ നിലവിലുണ്ട്. കുട്ടമ്പുഴ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. 

യുവതി പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതിയുമാണ്. അന്വേഷണസംഘത്തിൽ പി.റ്റി.ബിജോയ്, എസ് ഐ മാരായ അജി, മനോജ്, എ എസ് ഐ സിജി, എസ് സി പി ഒ മാരായ സുഭാഷ്, അജ്മൽ എന്നിവരാണ് ഉണ്ടായിരുന്നത്.

ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സാഗർ ഷെയ്ഖ് (21) നെയാണ് 

പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേർന്ന് പിടികൂടിയത്. 

ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കിഴക്കമ്പലം ബസ്സ്റ്റാൻഡിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. .. 

ആന്ധ്രാപ്രദേശിൽ നിന്നും ട്രെയിൻ മാർഗ്ഗം ആലുവയിലെത്തി അവിടെനിന്ന് കിഴക്കമ്പലം ബസ് സ്റ്റാൻഡിൽ  വച്ച് ഹാഷിഷ് ഓയിൽ കൈമാറാൻ നിൽക്കുകയായിരുന്നു.. പോലീസിനെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്..

ഹാഷിഷ് ഓയിലിന്  10 ലക്ഷം രൂപയോളം വിലയുണ്ട്.  ഇയാളിൽ നിന്ന് വാങ്ങുന്നവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരുന്നു. 

നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിടച്ചു. വടക്കേക്കര  പൂയ്യപ്പിള്ളി തച്ചപ്പിള്ളി വീട്ടിൽ   യദുകൃഷ്ണ (26)യെയാണ് കാപ്പ ചുമത്തി   വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ്  എം.ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. വിവധ   പോലീസ് സ്റ്റേഷൻ പരിധികളിൽ കവർച്ച, മോഷണം, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവഹണം തടയൽ തുടങ്ങി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.  2024 ഡിസംബർ മുതൽ ജനുവരി 27 വരെ പെരുമ്പാവൂർ പുത്തൻവേലിക്കര, മുളവുകാട്, ഏറ്റുമാനൂർ, കടത്തുരുത്തി പോലീസ് സ്റ്റേഷൻ പരിധികളിൽ 6 മോഷണ കേസിൽ പ്രതിയായതിനെ തുടർന്നാണ്  കാപ്പ ചുമത്തി ജയിലില ടച്ചത്. വടക്കേക്കര പോലീസ്  സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ ബിജു, അസി. സബ്ബ് ഇൻസ്പെക്ടർ പി.എസ് സുനിൽ, . സീനിയർ സിവിൽ പോലീസ് ഓഫീസർ സനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർ ടി.എക്സ് അനൂപ്  എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ    അറസ്റ്റ് ചെയ്തത്.

English Summary :

Two individuals have been arrested in connection with a case where a young man was lured to a hotel room, threatened, and photographed in the nude. The accused allegedly used the victim’s compromising images to blackmail him. Police have initiated further investigation to determine if the accused were involved in similar incidents targeting other victims

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

അടിയന്തിരമായി ലാൻഡ് ചെയ്ത് വിമാനം

അടിയന്തിരമായി ലാൻഡ് ചെയ്ത് വിമാനം വാഷിങ്ടണിൽ നിന്നും പുറപ്പെട്ട ഡെൽറ്റ എയർലൈൻസ് വിമാനത്തിന്...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു പാലാ രാമപുരത്ത് സാമ്പത്തിക തർക്കത്തെ...

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം കൊല്ലം സ്വദേശിനിയായ അതുല്യയുടെ മരണത്തിൽ പുറത്തുവരുന്നത് ഹൃദയഭേദകമായ...

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ മദ്യം തലക്ക് പിടിച്ചപ്പോൾ ഇടുക്കി ഡാമിൻ്റെ...

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന്...

Related Articles

Popular Categories

spot_imgspot_img