web analytics

കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് ഹൈഡ്രജൻ താഴ്‌വരകൾ; പദ്ധതിക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി

സംസ്ഥാനത്ത് ഗ്രീന്‍ ഹൈഡ്രജന്‍ വാലി പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. സാമ്പത്തിക സഹായങ്ങള്‍ക്ക് സയന്‍സ് ആന്‍ഡ് ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പ് (ഡി.എസ്.ടി) അനുമതി നല്‍കി. മാര്‍ച്ച് എട്ടിന് ഹെഡ്രജന്‍ വാലി ഇന്നവേഷന്‍ ക്ലസ്റ്റര്‍ പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് പരിശോധിച്ച വിദഗ്ധസമിതിയാണ് സാമ്പത്തിക സഹായങ്ങള്‍ക്ക് ശുപാര്‍ശ നൽകിയത്.

കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് ഹരിത ഹൈഡ്രജന്‍ വാലികളാണ് കേരളം ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഡി.എസ്.ടിക്ക് പ്രൊപ്പോസല്‍ സമര്‍പ്പിച്ചത്.
നിലവില്‍ ഇന്ത്യയില്‍ ഹരിത ഹൈഡ്രജന്‍ നിര്‍മാണം കാര്യമായി നടക്കുന്നില്ല. വ്യാവസായിക ഉത്പാദനത്തിലും വലിയ വാഹനങ്ങളിലും മാത്രമാണ് ഹരിത ഹൈഡ്രജന്‍ ഉപയോഗിക്കാന്‍ കഴിയുന്നത്.

23 രാജ്യങ്ങളുടെയും യൂറോപ്യന്‍ കമ്മീഷന്റെയും നേതൃത്വത്തിലുള്ള ആഗോള സംരംഭമായ മിഷന്‍ ഇന്നവേഷന്റെ കീഴില്‍ ഹെഡ്രജന്‍ വാലികള്‍ നിര്‍മിക്കാന്‍ ഏജന്‍സികളില്‍ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും താങ്ങാവുന്നതും പ്രാപ്യവുമായ രീതിയില്‍ ക്ലീന്‍ എനര്‍ജി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള സംഘടനയാണ് മിഷന്‍ ഇന്നവേഷന്‍.പുനരുത്പാദന ഇന്ധനങ്ങള്‍ ഉപയോഗിച്ച് വെള്ളം ഇലക്ട്രോലിസിസ് നടത്തിയാണ് ഹരിത ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നത്.

2030 ഓടെ 5 മില്യണ്‍ ടണ്‍ ഹൈഡ്രജന്‍ ഉത്പാദനമാണ് ദേശീയ ഹൈഡ്രജന്‍ മിഷന്‍ ഉന്നമിടുന്നത്. ഇതിന്റെ ഭാഗമായാണ് ഹൈഡ്രജന്‍ വാലികള്‍ സ്ഥാപിക്കുന്നത്.
ഗതാഗത മേഖലയില്‍ ഹരിത ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കാന്‍ എം.എന്‍.ആര്‍.ഇയുടെ നാഷണല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി ബിഡ് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്ന ഏജന്‍സിയായ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രോജക്ട് അപ്രൈസല്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

Read Also:പോലീസുകാരുടെ കുബുദ്ധി അപാരം; 22 ലക്ഷം വാങ്ങിയതും വീതം വെച്ചതും കൃത്യമായ പ്ലാനിങ്ങോടെ; സംസാരമെല്ലാം വാട്സാപ്പ്, ടെലിഗ്രാം ആപ്പുകൾ വഴി; അണിയറയിൽ നടന്ന അമ്പരപ്പിക്കുന്ന ഇടപാടുകളുടെ ചുരുളഴിയുമ്പോൾ

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

അരുന്ധതി റോയിയുടെ പുസ്തക വിൽപ്പന തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

അരുന്ധതി റോയിയുടെ പുസ്തക വിൽപ്പന തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി കൊച്ചി: എഴുത്തുകാരി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള...

ജി എസ് ടി വർധനവ് ലോട്ടറി മേഖലയിൽ ആഘാതം; സർക്കാർ വില വർധനവ് തടയാൻ നീക്കം

ജി എസ് ടി വർധനവ് ലോട്ടറി മേഖലയിൽ ആഘാതം; സർക്കാർ വില...

പത്തനംതിട്ടയിൽ അമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; മകൻ അറസ്റ്റിൽ

പത്തനംതിട്ടയിൽ അമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; മകൻ അറസ്റ്റിൽ സ്വത്ത് എഴുതി വാങ്ങാന്‍ അമ്മയെ...

ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്രത്തിലെ 4.7 ലക്ഷം രൂപ കാണാനില്ല

ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്രത്തിലെ 4.7 ലക്ഷം രൂപ കാണാനില്ല മലബാർ ദേവസ്വം...

Related Articles

Popular Categories

spot_imgspot_img