കടലിൽ പോയ പന്തെടുക്കുന്നതിനിടെ അപകടം; ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ രണ്ട് ഒന്നാം ക്ലാസ് വിദ്യാർഥികൾ മുങ്ങി മരിച്ചു

കവരത്തി: കടലിൽ പോയ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. ലക്ഷദ്വീപിലെ ബംഗാരം ദ്വീപിലാണ് അപകടം നടന്നത്. കുടുംബാംഗങ്ങളോടൊപ്പം എത്തിയ ഒന്നാം ക്ലാസ് വിദ്യാർത്ഥികളാണ് മുങ്ങി മരിച്ചത്.(Two first class students drowned in Bangaram island in Lakshadweep)

മാതാപിതാക്കളോടൊപ്പം ബംഗാരം ദ്വീപിലേക്ക് പോയ കുട്ടികൾ കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. അഗത്തി ജെബിഎസ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് ഫവാദ് ഖാൻ, സഹാൻ സൈദ് എന്നിവരാണ് മരിച്ചത്. ഇരുവർക്കും ആറു വയസ്സാണ് പ്രായം.

അപകട സമയത്ത് മാതാപിതാക്കൾ സമീപത്തുതന്നെ ഉണ്ടായിരുന്നു. കളിക്കുന്നതിനിടെ കടലിൽ പോയ പന്തെടുക്കാൻ ശ്രമിച്ചതോടെയാണ് രണ്ടുപേരെയും കാണാതായത്. ഉടൻ തന്നെ ഇവർക്കായി തെരച്ചിൽ ആരംഭിച്ചെങ്കിലും ഇരുവർക്കും ജീവൻ നഷ്ടമായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

Other news

ഒട്ടകത്തെ കൊന്നാൽ വിവരമറിയും; ഒരുകിലോ 600-700.. കശാപ്പ് പരസ്യം വൈറൽ; പിന്നാലെയുണ്ട് പോലീസ്

മലപ്പുറം: മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചിയാക്കി വിൽക്കാൻ നീക്കം. കാവനൂരിലും ചീക്കോടിലുമായി...

പന്നിക്കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടി വയ്ക്കുന്നതിനിടെ ചാടിപ്പോയി; തെരച്ചിൽ തുടരുന്നു

കാസര്‍കോട്: കൊളത്തൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പുലി...

മോട്ടോർ നിർത്താൻ പോയപ്പോൾ പാറക്കെട്ടിൽ നിന്നും ഗർജ്ജനം; കാസര്‍കോട് തുരങ്കത്തില്‍ പുലി കുടുങ്ങിയ നിലയിൽ

കാസർഗോഡ്: കാസര്‍കോട് കൊളത്തൂരില്‍ തുരങ്കത്തില്‍ പുലി കുടുങ്ങി. കവുങ്ങിന്‍തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ്...

Related Articles

Popular Categories

spot_imgspot_img