രണ്ട് പേടിഎം ജീവനക്കാർ പിടിയിൽ

നോയിഡ: സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കോടതി മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്നും അനധികൃതമായി പണം പിൻവലിക്കാൻ വേണ്ട സഹായം നൽകിയ രണ്ട് പേടിഎം പേയ്‌മെന്റ്സ് ബാങ്ക് ജീവനക്കാർ പിടിയിൽ. സംഭവത്തിൽ ചന്ദ്രേഷ് റാത്തോർ, താരിഖ് അൻവർ എന്നിവരാണ് അറസ്റ്റിലായത്. അന്വേഷണ ഏജൻസികളുടെയോ കോടതിയുടെയോ അനുമതിയില്ലാതെ മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്നും 30 ലക്ഷം രൂപയോളം പിൻവലിക്കാൻ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ബാങ്ക് ജീവനൽക്കാരായ രണ്ട് പേരെയും നോയിഡയിൽ നിന്നും പോലീസ് പിടികൂടിയത്.

2024 ആഗസ്റ്റിൽ പേടിഎം തന്നെ നൽകിയ പരാതിയെ തുടർന്നാണ് ഈ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചത്. ചില ജീവനക്കാർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, അന്വേഷണ ഏജൻസികൾ മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്ന് അനുമതിയില്ലാതെ പണം വിട്ടുനൽകിയെന്ന് പേടിഎം നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മരവിപ്പിക്കപ്പെട്ട അക്കൗണ്ടുകളുടെ ഉടമകളുമായി ഒരു ഇടനിലക്കാരന്റെ സഹായത്തോടെയാണ് ഇവർ ബന്ധപ്പെട്ടിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

മരവിപ്പിച്ച അക്കൗണ്ടുകളുടെ നിയന്ത്രണം നീക്കിക്കൊടുക്കാനും പണം പിൻവലിക്കാനുമായി ഈ അക്കൗണ്ട് ഉടമകൾ പ്രതികൾക്ക് പണം നൽകിയിരുന്നു. അറസ്റ്റിലായതിന് മുൻപും പ്രതികൾ വർഷങ്ങളായി സൈബർ കുറ്റവാളികളെ ഈ രീതിയിൽ സഹായിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. തട്ടിപ്പിൽ കൂടുതൽ പേടിഎം പേയ്മെന്റ്സ് ബാങ്ക് ജീവനക്കാർക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.

ആ സൗണ്ട് കേട്ട് വിശ്വസിക്കരുതേ… ഫോൺപേ, ഗൂഗിൾപേ ആപ്പുകൾ വഴി പുതിയ തട്ടിപ്പ്…! സൈബർ വിദഗ്ധരുടെ മുന്നറിയിപ്പ്

യുപിഐ ആപ്പുകളുടെ മറവിൽ പുത്തൻ തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. ഫോൺപേ, ഗൂഗിൾപേ എന്നിവയോട് സാമ്യമുള്ള വ്യാജ ആപ്പുകൾ സൃഷ്‍ടിച്ചാണ് തട്ടിപ്പുകാർ ഇടപാടുകാരിൽ നിന്ന് പണം തട്ടുന്നത്.

തിരക്കിലായിരിക്കുമ്പോൾ ഫോണിൽ പണം വന്നോ എന്ന് നോക്കുന്നതിനുപകരം സൗണ്ട് ബോക്സ് ശബ്‍ദം കേട്ട് പേമെൻറ് ഉറപ്പിക്കുകയാകും പല കടയുടമകളും ചെയ്യുക. എന്നാൽ സൗണ്ട്ബോക്സ് പേയ്‌മെൻറ് ലഭിച്ചു എന്നതിൻറെ സൂചനയായി റിംഗ് ചെയ്താലും തുക അക്കൗണ്ടിലേക്ക് എത്തുകയില്ല. പകരം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കാണ് എത്തുക.

ടെലിഗ്രാം പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് വ്യാജ യുപിഐ ആപ്പുകൾ എടുക്കുന്നതെന്നാണ് സൂചന. ഈ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുർന്ന് ഗൂഗിൾ പേ, ഫോൺപേ, പേടിഎം ഉൾപ്പെടെയുള്ള യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി.എന്നാൽ, ഇത് സംബന്ധിച്ച് ഇതുവരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. കടയുടമകൾക്ക് ലഭിക്കുന്ന പേമെൻറുകൾ പരിശോധിച്ച് ഉറപ്പിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.

120 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ വിൽപ്പനക്ക്; സൈബർ അധോലോകത്ത് ഇത്തരമൊരു വിൽപ്പന ഇതാദ്യം

ഫേസ്ബുക്കിൽ വൻ വിവര ചോർച്ച. 120 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ചോർന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇത്രയധികം ആളുകളുടെ ചിത്രങ്ങളും പാസ്‌വേഡുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ സൈബർ അധോലോകമായ ഡാർക്ക്‌വെബിൽ വില്പനയ്‌ക്കെത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ബാങ്ക് അക്കൗണ്ടുകൾ, ആരോഗ്യ പോർട്ടലുകൾ, കോർപ്പറേറ്റ് സിസ്റ്റങ്ങൾ, സർക്കാർ സേവനങ്ങൾ എന്നിവയ്ക്കുള്ള ലോഗിൻ ക്രെഡൻഷ്യലുകൾ ഉൾപ്പെടെ ഇതുവഴി ചോർത്തപ്പെട്ടു.

വെബ് സ്ക്രാപ്പിംഗ് സാങ്കേതികവിദ്യ ഉപയോ​ഗിച്ചാണ് ഫേസ്ബുക്കിന്റെ ചരിത്രത്തിലെ വലിയ വിവരച്ചോർച്ച നടത്തിയിരിക്കുന്നതെന്നാണ് വിവരം.

ഒറ്റയടിക്ക് ലക്ഷങ്ങളുടെ വിവരം ചോർത്തുന്ന സാങ്കേതിക വിദ്യയാണ് വെബ് സ്ക്രാപ്പിംഗ് എന്നു പറയുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപഭോക്താക്കൾ എല്ലാം ആശങ്കയിലാണ്.

ഫേസ്ബുക്കിലിട്ട ചിത്രങ്ങൾ, വീഡിയോ, പാസ്‌വേഡുകൾ, സ്ഥലം, വയസ്, ബന്ധുവിവരം, മെയിൽ ഐ.ഡി തുടങ്ങിയവയാണ് ഡാർക്ക് വെബിൽ വിൽപ്പനയ്ക്കെത്തിയിരിക്കുന്നത്.

ഫേസ്ബുക്കിലെ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസിലുള്ള പഴുതുകളാണ് ഇവിടെ ദുരുപയോഗം ചെയ്യപ്പെട്ടത്. ബൈറ്റ് ബ്രേക്കർ എന്ന പ്രൊഫൈലിലാണ് ഡാർക്ക്‌വെബിന് വിവരങ്ങൾ വിറ്റത്.

English Summary:

Two employees of Paytm Payments Bank have been arrested for allegedly assisting in the unauthorized withdrawal of money from accounts frozen by the court in connection with cyber fraud cases. The arrested individuals have been identified as Chandresh Rathore and Tariq Anwar.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

വെളിച്ചെണ്ണയിൽ അമിതലാഭം നേടാൻ തിരിമറികൾ

വെളിച്ചെണ്ണയിൽ അമിതലാഭം നേടാൻ തിരിമറികൾ സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുതിക്കുന്നു. വില കുത്തനെ...

മഴമുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട്...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

അയല്‍വാസി തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു

അയല്‍വാസി തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു കൊച്ചി: വടുതലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ...

4വയസ്സുകാരൻ മരിച്ച സംഭവം; കാർ ഡ്രൈവർ അറസ്റ്റിൽ

4വയസ്സുകാരൻ മരിച്ച സംഭവം; കാർ ഡ്രൈവർ അറസ്റ്റിൽ കോട്ടയം: വാഗമണ്ണിൽ ചാർജിങ് സ്റ്റേഷനിൽ...

Related Articles

Popular Categories

spot_imgspot_img