പള്ളിയിൽ കുർബാനക്കു പോയ രണ്ട് ആൺകുട്ടികളെ കാണാതായി; തിരച്ചിൽ ശക്തം; സംഭവം ചെറുതോണിയിൽ

ഇടുക്കി: ചെറുതോണിയിൽ പള്ളിയിൽ കുർബാനക്കു പോയ രണ്ട് ആൺകുട്ടികളെ കാണാതായി. ചെറുതോണി സ്വദേശികളായ അജോൺ റോയ് (15), അലൻ ബിജു (14) എന്നീ കുട്ടികളെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ കുര്‍ബാനക്ക് പള്ളിയിൽ പോയതായിരുന്നു. കുട്ടികൾക്കായി ഇന്നലെ രാത്രി തന്നെ പൊലീസ് തിരച്ചിൽ ആരംഭിച്ചു.

ആറ് മണിക്ക് ആരാധനാലയത്തിലെത്തിയ കുട്ടികൾ ബാഗ് അകത്ത് വച്ച ശേഷം ഇവിടെ നിന്ന് ഇറങ്ങിപ്പോയി. ഇത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ചെറുതോണി ടൗണിന് 100 മീറ്റര്‍ അകലെയുള്ള ഒരു വീടിൻ്റെ സിസിടിവി ദൃശ്യത്തിൽ കുട്ടികൾ നടക്കുന്നത് കണ്ടു. എന്നാൽ അതിന് ശേഷം കുട്ടികളെ കാണാൻ കഴിഞ്ഞിട്ടില്ല.

ഞായറാഴ്ചകളിൽ കുര്‍ബാനയുള്ളപ്പോൾ പതിവായി ശനിയാഴ്ചകളിൽ ഇവര്‍ പള്ളിയിലെത്താറുണ്ട്. കുട്ടികളെ കാണാതായ വിവരം ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9496096026 എന്ന നമ്പറിൽ ബന്ധപ്പെടണം.

 

Read Also:സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി കഴിഞ്ഞു; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് ജയിലിലേക്ക്

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

സ്വർണ്ണം കടത്താൻ പഠിച്ചത് യൂട്യൂബിലൂടെ; നടി രന്യ റാവുവിന്റെ മൊഴി പുറത്ത്

ബെം​ഗളൂരു: സ്വർണ്ണം കടത്താൻ താൻ പഠിച്ചത് യൂട്യൂബ് വഴിയെന്ന് പിടിയിലായ നടി...

ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ പദ്ധതി പുനരാരംഭിക്കുമോ?

തൃശൂര്‍: ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ വിവാദമായ തൃശൂർ വടക്കാഞ്ചേരിയിലെ...

ഒരു വർഷത്തോളമായി കടുവ സാനിധ്യം! ഇടുക്കി ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം

ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയെ കണ്ടെത്തുന്നതിനായി ഡ്രോൺ നിരീക്ഷണം...

ഈ കണ്ണനിഷ്ടം കഞ്ചാവ്; പിടിയിലായത് ഒരു കിലോ സാധനവുമായി

ഹരിപ്പാട്: ഹരിപ്പാട് കുമാരകോടി പാലത്തിന് പടിഞ്ഞാറ് വശത്ത് നിന്ന് ഒരു കിലോ...

ഗ്രില്ലുകൾ താനെ വലിച്ചടച്ചു; ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം

ബെംഗളൂരു: ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം. സന്തോഷ് നഗർ...

പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ പേരിൽ പോക്സൊ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പോക്സോപോലെ ഗുരുതര സ്വഭാവമുള്ള കേസുകൾ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!