ഇരട്ടകൾ ചിലപ്പോൾ അങ്ങിനെയാണ്, ഇരുവരും ഒരോ പോലുള്ള വസ്ത്രം ധരിക്കുന്നു. ഒരേ കിടക്കയില്‍ ഉറങ്ങുന്നു. ഒരേ ഭക്ഷണം ഒരു പ്ലേറ്റില്‍ നിന്നും കഴിക്കുന്നു. കുളി പോലും ചിലപ്പോൾ ഒരുമിച്ചാകുവാൻ. അത്തരം ഇരട്ടകളാണ് അന്നയും ലൂസി ഡിസിങ്കും. തങ്ങള്‍ തമ്മിലുള്ള വളരെ ചെറിയ വ്യത്യാസം പോലും ഇരുവരും പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മാറ്റി.
അങ്ങനെ എല്ലാ കാര്യത്തിലും ഒന്നായ ഈ ഇരട്ടകള്‍ ഒടുവില്‍ തങ്ങള്‍ക്കായി ഒരു ഭര്‍ത്താവിനെയും കണ്ടെത്തിയിരിക്കുകയാണ്. ടിഎല്‍സി ടെലിവിഷന്‍ ഷോയായ ദി എക്സ്ട്രീം സിസ്റ്റേഴ്സ് എന്ന പ്രോഗ്രാമില്‍ പങ്കെടുത്തു കൊണ്ടാണ് ഇരുവരും തങ്ങളുടെ തീരുമാനം അറിയിച്ചത്.
‘ഞങ്ങൾ ഒരു വ്യക്തിയാണെന്ന് ഞങ്ങൾ കരുതുന്നു’ 35 -കാരികളായ അന്നയും ലൂസിയും പറയുന്നു. 11 വര്‍ഷം മുമ്പ് അതായത് തങ്ങളുടെ 24 -മത്തെ വയസിലാണ് തങ്ങള്‍ ആദ്യമായി പ്രതിശുതവരനായ ബെന്‍ ബ്രയാനെ പരിചയപ്പെട്ടതെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. അന്ന് സാമൂഹിക മാധ്യമത്തിലൂടെയാണ് ബെന്നിനെ പരിചയപ്പെട്ടത്.
ആദ്യം ഒരു സഹോദരിയായിരുന്നു ബെന്നിനോട് സംസാരിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള ഓണ്‍ലൈന്‍ സൌഹൃദം ആറ് മാസത്തോളം തുടര്‍ന്നു. അതിന് ശേഷമാണ് തന്‍റെ ഇരട്ട സഹോദരിയുടെ കാര്യം ബെന്നിനോട് പറയുന്നത്. ഇതിന് പിന്നാലെ ബെന്‍, ഇരട്ട സഹോദരിമാരെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി. തുടര്‍ന്ന് മൂന്ന് പേരും ഒന്നിച്ചു പോകാൻ തീരുമാനിക്കുകയായിരുന്നു.
‘രണ്ടുപേർക്കും വ്യത്യസ്‌ത ആണ്‍സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും അവർ എപ്പോഴും ഞങ്ങളെ പരസ്പരം വേർപെടുത്താൻ ആഗ്രഹിച്ചുവെന്നും എന്നാല്‍ ബെന്‍ അങ്ങനെയല്ലെന്നും ഇരട്ടകളില്‍ ഒരാളായ അന്ന പറയുന്നു. ഒന്നിച്ചു ജീവിക്കാൻ തന്നെയാണ് മൂന്നുപേരുടെയും തീരുമാനം.